എസ്‌എസ്‌എല്‍സി പരീക്ഷാഫല പ്രഖ്യാപനം തിങ്കളാഴ്ച

single-img
19 April 2015

Kerala SSLC Results 2015തിരുവനന്തപുരം: എസ്‌ എസ്‌ എല്‍ സി ഫല പ്രഖ്യാപനം നാളെ വൈകിട്ട്. വിദ്യാഭ്യാസ മന്ത്രി അബ്‌ദു റബ്ബാണ്‌ ഫലപ്രഖ്യാപനം നടത്തുക. നാളെ വൈകുന്നേരം നാലിന്‌ പി ആര്‍ ചേമ്പറില്‍ വച്ചാണ്‌ പ്രഖ്യാപനം. മോഡറേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കാനായി ഇന്ന്‌ ഡി പി ഐയുടെ അധ്യക്ഷതയില്‍ പരീക്ഷാ ബോര്‍ഡ്‌ യോഗം ചേരും.

കഴിഞ്ഞ മാര്‍ച്ച്‌ 23നാണ്‌ ഈ വര്‍ഷത്തെ എസ്‌ എസ്‌ എല്‍ സി പരീക്ഷകള്‍ പൂറത്തിയായത്‌. തുടര്‍ന്ന്‌ മാര്‍ച്ച്‌ 31 മുതല്‍ ഏപ്രില്‍ പത്ത്‌ വരെ മൂല്യനിര്‍ണയം നടത്തിയത്. മെയ്‌ മാസം ആദ്യം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്‌ത് ജൂണില്‍ പ്ലസ്‌ വണ്‍ പ്രവേശനം നടത്താനാണ്‌ വിദ്യാഭ്യാസ ബോര്‍ഡിന്റെ ശ്രമം.

കോള്‍ സെന്ററിലുടെ പരീക്ഷാഫലം അറിയാം. ബി എസ്‌ എന്‍ എല്‍ ലാന്‍ഡ്‌ ലൈനില്‍ നിന്നും 155 300, ബി എസ്‌ എന്‍ എല്‍ മൊബൈല്‍ 0471 – 155 300, മറ്റ്‌ സേവനദാതാക്കള്‍ 0471-233 5523, 211 5054, 211 5098 എന്നി നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ പരീക്ഷാ ഫലം അറിയാം.