ബി.ജെ.പിയുടെ വനിതാ എം.പി 30 സെക്കന്റ് നൃത്തം ചെയ്തപ്പോള്‍ കിട്ടിയത് 3 കോടി രൂപ

single-img
19 April 2015

bjp-mpഗുജറാത്തില്‍ നിന്നുള്ള ബി.ജെ.പി വനിതാ എം.പി 30 സെക്കന്റ് നൃത്തം ചെയ്തപ്പോള്‍ കിട്ടിയത് 3 കോടി രൂപ.  ആവേശം മൂത്ത കാണികളാണ് വനിതാ എം.പിക്ക് നേരെ 30 സെക്കന്‍റ് കൊണ്ട് 3 കോടി രൂപ വാരിയെറിഞ്ഞത്. ഗുജറാത്തിലെ വരാവലില്‍ സംഘടിപ്പിച്ച ഭഗവത് കഥാ പരിപാടിയിലാണ് ബി.ജെ.പി എം.പി പൂനാംബന്‍ മദാം വേദിയുള്ളവരോടൊപ്പം നൃത്തം ചെയതത്. അരമിനിറ്റിൽ കൂടുതൽ നൃത്തം നീണ്ടു നിന്നു. 41 കാരിയായ പൂനാംബന്‍ ഗുജറാത്തിലെ ജംനാഗര്‍ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്.