സത്യസന്ധമായ സൗഹൃദങ്ങള്‍ക്ക് ഒരിക്കലും അന്ത്യമില്ല; കാംബ്ലിക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത് സച്ചിന്‍

single-img
19 April 2015
Sachin_vinod_kambliക്രിക്കറ്റ് ലോകത്ത് ഏറ്റവും വലിയ കൂട്ടുകെട്ടായിരുന്നു സച്ചിന്‍ വിനോദ് ക്ലാംബ്ലി സൗഹൃദം. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും വിനോദ് കാംബ്ലിയും. സ്‌കൂള്‍ കാലം തൊട്ട് സച്ചിന്റെ അടുത്ത കൂട്ടുകാരനായിരുന്നു കാംബ്ലി. വളര്‍ന്നപ്പോള്‍ ഇരുവരും ഇന്ത്യന്‍ ടീമിലും ഒരുമിച്ചു കളിച്ചു. എന്നാല്‍ പിന്നീട് ഇരുവരും മനസ്സുകൊണ്ട് അകലുന്ന കാഴ്ചയ്ക്കും ക്രിക്കറ്റ് ലോകം വേദിയായി. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിടവാങ്ങല്‍ ചടങ്ങില്‍ പോലും കാബ്ലിയെക്കുറിച്ച് സൂചിപ്പിക്കാത്തത് ഏറെ വിവാദമായിരുന്നു.
എന്നാല്‍ കാംബ്ലിയുമൊത്തുള്ള സ്‌കൂള്‍ കാലഘട്ടത്തിലെ ചിത്രം സച്ചിന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് ഏറെ ചര്‍ച്ചയായിരിക്കുകയാണ്.
കാംബ്ലിയെക്കുറിച്ച് ഓര്‍മിപ്പിക്കുന്നതൊന്നും സച്ചിന്‍ പൊതുവേദികളിലോ മറ്റോ പറയാറുമില്ല. എന്നാല്‍, കഴിഞ്ഞദിവസം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സച്ചിന്‍ പോസ്റ്റ് ചെയ്ത കാംബ്ലിക്കൊപ്പമുള്ള ചിത്രം ഇരുവരും തമ്മിലുള്ള വിദ്വേഷത്തിന്റെ മഞ്ഞുരുകുന്നതിന്റെ ആദ്യപടിയാണെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.