‘ഇത് യുവാക്കളുടെ കാലം , എനിക്ക് റിട്ടയര്‍മെന്റിന് സമയമായി’- ദിഗ് വിജയ് സിംഗ്

single-img
19 April 2015
digvijayസജ്ജീവ രാഷ്ട്രീയത്തോടെ വിടപറയാനൊരുങ്ങി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. രാഷ്ട്രീയത്തില്‍ ഇനി യുവജനങ്ങള്‍ വരണമെന്നും തന്നെ പോലെ പഴുത്ത ഇലകള്‍ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം രാഹൂല്‍ ഗാന്ധി കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് തിരികെയെത്തിയതോടെയാണ് ദിഗ് വിജയ് സിംഗ് തന്റെ തീരുമാനം അറിയിച്ചത്.
താനും അഹമദ്ദ് പട്ടേലും അടക്കമുള്ള നേതാക്കള്‍ മുപ്പത്തിയെട്ടും മുപ്പത്തിമൂന്നും വയസ്സുള്ളപ്പോള്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡണ്ടായവരാണ്. ഇനിയിപ്പോള്‍ പുതിയ നേതാക്കള്‍ക്കുള്ള സമയമാണ്. ഇത് പ്രകൃതിയുടെ നിയമമാണ്. പഴയ ഇലകള്‍ പഴുക്കും. പിന്നെ കൊഴിഞ്ഞുവീഴും. എന്നിട്ട് പുതിയ ഇലകള്‍ തളിര്‍ക്കും. യുവാക്കളുടെ നേതൃത്വം ഉയര്‍ന്നുവരികയും രാജ്യത്തെ നയിക്കുകയും വേണം.
സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും വിജയത്തിലാണ് നമ്മളുടെയും വിജയം. സോണിയയുടെയും രാഹുലിന്റെയും നേതൃത്വത്തില്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും ഒന്നിച്ച് പ്രവര്‍ത്തിക്കുകയാണെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു.