സ്ത്രീകളെ ശല്യപ്പെടുത്തിയാല്‍ ശരിക്കും ആപ്പിലാകും; സ്ത്രീകളുടെ സുരക്ഷയ്ക്കായി തമിഴ്‌നാട്ടില്‍ മൊബൈല്‍ ആപ്പ്

single-img
19 April 2015
appഇനി സ്ത്രീകളെ തൊട്ടുകളിച്ചാല്‍ ആരായാലും ശരിക്കും ആപ്പിലാകും. സ്ത്രീകളുടെ സുരക്ഷയ്ക്കായി തമിഴ്‌നാട് പോലീസ് പുതിയ മൊബൈല്‍ ഫോണ്‍ ആപ് അവതരിപ്പിച്ചു. ആദ്യഘട്ടമായി കോയമ്പത്തൂരില്‍ സംവിധാനം ഉടന്‍ നടപ്പിലാക്കും. തനിയെ യാത്ര ചെയ്യുന്ന സ്ത്രീകള്‍, വീടുകളില്‍ താമസിക്കുന്ന വയോധികര്‍, സ്ത്രീകളെ ഭീഷണിപ്പെടുത്തി മോഷണം നടത്തുന്നത് തുടങ്ങിയ ആക്രമണങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്.
ഈ സാഹചര്യത്തിലാണ് തമിഴ്‌നാട് പോലീസ് മൊബൈല്‍ ആപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. കോയമ്പത്തൂരില്‍ നടന്ന യോഗത്തില്‍ പുതിയ മൊബൈല്‍ ആപ് പോലീസുകാര്‍ക്കു പരിചയപ്പെടുത്തുകയും ഉപയോഗക്രമം, ഫലങ്ങള്‍ എന്നിവയെപ്പറ്റി വിവരിക്കുകയും ചെയ്തു.സ്ത്രീകള്‍ ഉള്‍പ്പെടെ എല്ലാവരുടെയും സുരക്ഷയ്ക്കുവേണ്ടിയാണ് ഗാര്‍ഡിയന്‍ ആപ് എന്ന മൊബൈല്‍ ഫോണ്‍ ആപ് തയാറാക്കിയിരിക്കുന്നത്.
വിന്‍ഡോസ്, ആന്‍ഡ്രോയ്‌സ് ഫോണുകളില്‍ ഉപയോഗിക്കാവുന്ന രീതിയില്‍ മൈക്രോ സോഫ്റ്റ് സ്ഥാപനമാണ് രൂപകല്പന ചെയ്തത്. ഈ ആപ് മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.