തകരാര്‍ കണ്ടെത്തി;ബിഎംഡബ്യൂ 91,800 മിനി കൂപ്പര്‍ കാറുകള്‍ തിരികെ വിളിക്കുന്നു

single-img
19 April 2015
bmwതകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്യൂ കാറുകൾ തിരികെ വിളിക്കുന്നു. 91,800 മിനി കൂപ്പര്‍ കാറുകളാണ് തിരികെ വിളിക്കുന്നു. മുന്‍ ഭാഗത്തെ എയര്‍ ബാഗിന്റെ തകരാര്‍ പരിഹരിക്കുന്നതിനായാണ് കാറുകള്‍ തിരികെവിളിക്കുന്നത്. ഈ കാറുകള്‍ വടക്കേ അമേരിക്കയിലാണ് കമ്പനി വിറ്റഴിച്ചത്. 2005-2008 കാലയളവിലാണ് ഈ കാറുകള്‍ വിപണിയിലെത്തിയത്. ഉപഭോക്താവിന് ചിലവൊന്നും വരാതെ തകരാര്‍ പരിഹരിച്ച് നല്‍കുമെന്ന് ബിഎംഡബ്യൂ അറിയിച്ചു. കാര്‍ തിരികെവിളിക്കുന്നതുമായി ബന്ധപ്പെട്ട് അറിയിപ്പ് കമ്പനി അധികൃതര്‍ ഉപഭോക്താക്കള്‍ക്ക് കൈമാറിയതായാണ് സൂചന.