ഡല്‍ഹി മെട്രോയിൽ ഇനി ഡ്രൈവറില്ലാത്ത ട്രെയിനുകളും

single-img
19 April 2015

Delhi_Metroന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ ട്രെയിനുകള്‍ ഇനി ഡ്രൈവറില്ലാതെയും ഓടും. മൂന്നാംഘട്ട നവീകരിക്കലുകളുടെ ഭാഗമായിട്ടാണ് പുതിയ പരീക്ഷണം.ഇതിനായി നവീകരിക്കപ്പെട്ട പുതുതലമുറ കോച്ചുകള്‍ എത്തിക്കഴിഞ്ഞു.

34 കിലോമീറ്റര്‍ ദൂരമുളള ജനകപുരി-ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഇടനാഴിയിലും 58 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള മുകുന്ദ്പൂര്‍-ശിവ്‌വിഹാര്‍ ഇടനാഴിയിലുമാണ് ഇതിനായി പുതിയ സിഗ്‌നലിംഗ് സംവിധാനമൊരുക്കും. ഇതോടെ 90 സെക്കന്റ് ഇടവിട്ട് ട്രെയിന്‍ ഓടിക്കാനാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ആറ് കോച്ചുകളിലായി 240ലേറെ പേര്‍ക്ക് യാത്ര ചെയ്യാനാകുമെന്നും മെട്രോ അധികൃതര്‍ പറയുന്നു.

പുതിയ പാതയിൽ 68 സ്റ്റേഷനുകളാകും ഉണ്ടാകുക. ആത്മഹത്യാ ശ്രമങ്ങള്‍ തടയാന്‍ പ്ലാറ്റ്‌ഫോം സ്‌ക്രീന്‍ വാതിലുകളും ഉണ്ടാകും. പുതിയ പാതയിലെ 60 ശതമാനം ജോലികളും പൂര്‍ത്തിയായിക്കഴിഞ്ഞു. പുതിയ ട്രെയിനുകള്‍ക്ക് നിലവിലുളളവയുടെ പത്ത്ശതമാനം അധിക ഊര്‍ജ്ജ ക്ഷമതയുളളതായും അധികൃതര്‍ അവകാശപ്പെടുന്നു.