മഹാരാഷ്ട്രയില്‍ മൂന്ന് മാസത്തിനിടെ 601 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു

single-img
19 April 2015

farmerന്യൂഡല്‍ഹി: കഴിഞ്ഞ മൂന്ന് മാസത്തിനിടെ മഹാരാഷ്ട്രയില്‍ 601 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി സര്‍ക്കാര്‍ രേഖകള്‍. കാലം തെറ്റി പെയ്ത മഴയില്‍ വിളവ് നശിച്ചതാണ് കര്‍ഷ ആത്മഹത്യയുടെ കാരണമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഏഴ് കര്‍ഷകര്‍ വരെ ഒറ്റദിവസം ഇവിടെ ആത്മഹത്യ ചെയ്തു.

മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ മണ്ഡലമായ വിദര്‍ഭയില്‍ ആണ് ഏറ്റവും അധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുളള മാസങ്ങളിലാണ് ഏറ്റവും അധികം കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം തേടിയത്. പരുത്തിക്കര്‍ഷകരുടെ കേന്ദ്രമായ ഈ പ്രദേശത്ത് മാത്രം 319 പേര്‍ ആത്മഹത്യ ചെയ്തു.

2014ല്‍ ആത്മഹത്യ ചെയ്തവരുടെ എണ്ണം 1981 ആയിരുന്നു. ഈ വര്‍ഷം മൂന്ന് മാസം കൊണ്ട് തന്നെ അതിന്റെ മുപ്പത് ശതമാനം പേര്‍ ഇവിടെ ആത്മഹത്യ ചെയ്തിരിക്കുന്നു.