സീതാറാം യെച്ചൂരിക്ക് വേണ്ടി കേന്ദ്ര കമ്മിറ്റിയിൽ ശക്തമായി വാദിച്ചത് കേരളത്തിൽ നിന്നുള്ള ഇ.പി ജയരാജൻ

single-img
19 April 2015

ep-jayarajanവിശാഖപട്ടണം: സീതാറാം യെച്ചൂരിയെ കേന്ദ്ര കമ്മിറ്റിയിൽ യോഗത്തിൽ ഇ.പി ജയരാജൻ പിന്തുണച്ചു. കേരളാഘടകത്തിലെ എല്ലാ നേതാക്കളുംഎസ്.ആര്‍.പിക്ക് വേണ്ടി യോഗത്തില്‍ വാദിച്ചിരുന്നു. എന്നാൽ ഇവരിൽ നിന്നും വ്യത്യസ്തമായി ഇ.പി ജയരാജൻ യെച്ചൂരിക്ക് ശക്തമായ പിന്തുണയുമായി കേന്ദ്ര കമ്മിറ്റിയിൽ എത്തിയത് ഏവരേയും അതിശയിപ്പിച്ചു.

ഇ.പി ജയരാജൻ ഒറ്റക്കാണ് യെച്ചൂരിക്ക് വേണ്ടി വാദിച്ചത്. എസ്.ആര്‍.പിയെ ജനറല്‍ സെക്രട്ടറിയാക്കുന്നതിലൂടെ വി എസിനെ കേന്ദ്രകമ്മിറ്റിയിൽ നിന്നും പൂർണ്ണമായും പുറത്താക്കാം എന്ന പിണറായിയുടെ തന്ത്രമാണ് പാളിയത്.  യെച്ചൂരിയുടെ വിജയം വി എസിന്റെ വിജയമായിട്ടാണ് വിദഗ്‌ദ്ധർ കാണുന്നത്

കാരാട്ടിന്റെയും കേരള നേതാക്കളുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് കേന്ദ്രകമ്മിറ്റി അംഗങ്ങളില്‍ വലിയൊരു പങ്ക് യെച്ചൂരിക്ക് അനുകൂലമായി നിലപാടെടുത്തു. ഒറ്റക്കെട്ടായി നിന്ന കേരള ഘടകത്തില്‍ നിന്ന് പോലും യെച്ചൂരിക്ക് അനുകൂലമായി ശബ്ദമുയര്‍ന്നു.