നികുതി ദായകർ ആദായ നികുതി വകുപ്പിന് ബാങ്ക് അക്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങളും സമർപ്പിക്കണം

single-img
18 April 2015

download (1)നികുതി ദായകർ നടപ്പു സാമ്പത്തിക വർഷം ആദായ നികുതി വകുപ്പിന് രേഖകൾ നൽകുമ്പോൾ ബാങ്ക് അക്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങളും വിദേശ യാത്രകളുടെ വിശദാംശങ്ങളും കൂടി സമർപ്പിക്കണം. സെൻട്രൽ ബോർഡ് ഒഫ് ഡയറക്‌റ്റ് ടാക്‌സസ് ആദായ നികുതി വകുപ്പിനായി തയ്യാറാക്കിയ നടപ്പു സാമ്പത്തിക വർഷത്തെ ഇൻകം ടാക്‌സ് റിട്ടേൺ ചട്ടങ്ങളിലാണ് പുതിയ നിർദേശങ്ങൾ പറയുന്നത്.

കള്ളപ്പണം തടയുകയാണ് പുതിയ നിർദേശങ്ങളുടെ ലക്ഷ്യം.ബാങ്കിന്റെ പേര്, അക്കൗണ്ട് നമ്പർ, ബാങ്ക് ഐ.എഫ്.എസ്.സി കോഡ്, ജോയിന്റ് അക്കൗണ്ട് അംഗത്തിന്റെ പേര് തുടങ്ങിയ വിശദാംശങ്ങളാണ് അറിയിക്കേണ്ടത്.