നീന്തല്‍ പരിശീലനത്തിടെ വിദ്യാര്‍ഥി മുങ്ങി മരിച്ചു

single-img
18 April 2015

download (4)നീന്തല്‍ പരിശീലനത്തിടെ വിദ്യാര്‍ഥി മുങ്ങി മരിച്ചു. സംക്രാന്തി പള്ളിപ്പുറം കണ്ടത്തില്‍ മാത്യു കെ തോമസ്‌(17) ആണ്‌ മരിച്ചത്‌. ഇന്ന്‌ വൈകുന്നേരം മൂന്ന്‌ മണിയോടെ മീനച്ചിലാറ്റിലെ പാറമ്പുഴ ഡിപ്പോ കടവിലാണ്‌ സംഭവം. സഹപാഠിക്കൊപ്പം ഡിപ്പോ കടവിലെത്തിയ മാത്യു നീന്തല്‍ പരിശീലിക്കുകയായിരുന്നു. ആറിന്റെ മധ്യഭാഗത്ത്‌ എത്തിയ മത്യുവിന്‌ നീന്തല്‍ തുടരാന്‍ സാധിച്ചില്ല.

 
തുടര്‍ന്ന്‌ മാത്യു ആറ്റില്‍ മുങ്ങുകയായിരുന്നു.മാത്യു മുങ്ങുന്നത്‌ കണ്ട സുഹൃത്തുക്കള്‍ മുണ്ടു പറിച്ച്‌ നല്‍കി പിടിച്ചു കയറാന്‍ നല്‍കിയെങ്കിലും പരാജയപ്പെട്ടു. പിന്നീട്‌ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന്‌ നടത്തിയ തിരച്ചിലിലാണ്‌ മൃതദേഹം കണ്ടെടുത്തത്‌.