മഹാരാഷ്‌ട്രയില്‍ ഇനി മന്ത്രിമാര്‍ക്ക്‌ ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍ ഇല്ല

single-img
18 April 2015

download (5)മഹാരാഷ്‌ട്രയില്‍ ഇനി മന്ത്രിമാര്‍ക്ക്‌ ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍ ഇല്ല. ഇനി ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍ വേണ്ടന്ന്‌ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്‌ സംസ്‌ഥാന പോലീസിന്‌ നിര്‍ദ്ദേശം നല്‍കി. ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍ സമയം പാഴാക്കുന്ന നടപടിയാണെന്ന്‌ ഫഡ്‌നാവിസ്‌ പറഞ്ഞു. നേരത്തെ വി.വി.ഐ.പികള്‍ക്ക്‌ നല്‍കുന്ന സുരക്ഷ കുറയ്‌ക്കണമെന്ന്‌ ഫഡ്‌നാവിസ്‌ നിര്‍ദ്ദേശിച്ചിരുന്നു.