കൈവിട്ടു പോയ ഉപഭോക്താക്കളെ തിരിച്ചുപിടിക്കാൻ സൗജന്യ കോളുമായി ബി.എസ്.എന്‍.എല്‍

single-img
18 April 2015

download (2)ലാന്‍ഡ്‌ലൈന്‍ ഉപഭോക്താക്കളെ തിരിച്ചുപിടിക്കല്‍ തന്ത്രവുമായി വന്‍ ഇളവ് പ്രഖ്യാപിച്ചുകൊണ്ട് ബി. .എസ്.എന്‍.എല്‍. മെയ് ഒന്നുമുതല്‍ ബി.എസ്.എന്‍.എല്‍. ലാന്‍ഡ്‌ലൈനില്‍നിന്ന് രാജ്യത്ത് എവിടെയും ഏത് നെറ്റ്വര്‍ക്കിലേക്കും രാത്രി ഒമ്പതുമണി മുതല്‍ രാവിലെ ഏഴുമണിവരെ സൗജന്യമായി അണ്‍ലിമിറ്റഡായി വിളിക്കാം.

നിലവില്‍ ഗ്രാമീണമേഖലയില്‍ 120 രൂപ മാസവാടകയില്‍ 20 രൂപ വര്‍ധിപ്പിച്ച് 140 രൂപയാക്കി മാറ്റിയിട്ടുണ്ട്. നഗരമേഖലയില്‍ 195 രൂപ എന്ന മാസവാടക 220 രൂപയാകും. ഇതിലെല്ലാം ഫ്രീകോളുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്. ലാന്‍ഡ്‌ഫോണുകള്‍ ഉപേക്ഷിക്കുന്ന പ്രവണത വ്യാപകമായതിനെത്തുടര്‍ന്നാണ് ഈ തീരുമാനം.

ഗ്രാമീണമേഖലയില്‍ 540 രൂപയുടെ പ്ലാനെടുത്താല്‍ ദിവസം മുഴുവനും ബി.എസ്.എന്‍.എല്ലില്‍നിന്ന് ബി.എസ്.എന്‍.എല്ലിലേക്ക് അണ്‍ലിമിറ്റഡായി വിളിക്കാം. നഗരമേഖലയില്‍ അത് 645 രൂപയാകും. കേരളത്തിലും ലാന്‍ഡ്‌ലൈന്‍ ഉപഭോഗം വന്‍തോതില്‍ കുറയുന്നുണ്ട്. ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ബി.എസ്.എന്‍.എല്‍. കൊടുക്കുന്നതുകൊണ്ടാണ് പലരും ബി.എസ്.എന്‍.എല്‍. ലാന്‍ഡ്‌ലൈന്‍ ഉപേക്ഷിക്കാത്തത്.