പോരടിക്കുമ്പോള്‍ ആരും അറിയാതെപോകുന്ന സത്യം, യെമന്‍ മറ്റൊരു ഇറാഖാകുമോ?

single-img
18 April 2015

yemen1സിറിയയിലും ഇറാഖിലും അശാന്തിയുടെ വിത്ത് മുളച്ചത് പെട്ടെന്നായിരുന്നു. ഇന്നിവിടെ മരിച്ചു വീഴുന്ന മനുഷ്യജീവനുകള്‍ക്ക് കണക്കില്ല. പലപ്പോഴും പലരെയും മരണത്തിലേക്ക് വലിച്ചഴയ്ക്കുന്നു. ഇതിന് നിമിത്തമായത് ഐഎസ് എന്ന കൊടുംഭീകരസ്ഘടനയും. ലോകം ഇപ്പോള്‍ ഐഎസിന് ക്രൂരതയുടെ പര്യായമായി വാഴ്ത്തുകയും ചെയ്യുന്നു. എന്നാല്‍ ഇപ്പോള്‍ ലോക ജനത ഭയപ്പെടുന്ന മറ്റൊരു കാര്യമുണ്ട്. യെമന്‍ എന്ന രാജ്യത്തിനും ഇറാഖിന്റെ അതേ ഗതി തന്നെ ഉണ്ടാകുമോ? ഗൗരവമേറിയ ഈ ചോദ്യം പക്ഷേ ഇപ്പോഴും കാര്യമാക്കുന്നില്ല എന്നതാണ് വാസ്തവം.

യെമനിലും തീവ്രവാദം അതിന്റെ വേരുകള്‍ ശക്തിപ്പെടുത്തുകയാണ്. അത് ശരിവയ്ക്കുന്നതാണ് റിയാന്‍ വിമാനത്താവളത്തിന്റെ കാര്യത്തില്‍ സംഭവിച്ചത്. ദക്ഷിണ യെമനിലെ റിയാന്‍ വിമാനത്താവളവും മുകല്ലയ്ക്കു സമീപമുള്ള സൈനികത്താവളവും യെമനിലെ അല്‍ക്വയ്ദ ഇന്‍ അറേബ്യന്‍ പെനിന്‍സുല പിടിച്ചെടുത്തു കഴിഞ്ഞു. യെമനിലെ അഞ്ചാമത്തെ വലിയ നഗരമാണു മുകല്ല. അറേബ്യന്‍ തീരത്തുള്ള ദഹാബ് ഓയില്‍ ടെര്‍മിനലിന്റെ നിയന്ത്രണവും അല്‍ക്വയ്ദ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. പ്രസിഡന്റ് ഹാദിയുടെ വിശ്വസ്തരായ സൈനികരെ വ്യാഴാഴ്ച അല്‍ക്വയ്ദ മുകല്ലയില്‍നിന്നു തുരത്തിയിരുന്നു.

ഇറാന്റെ പിന്തുണയുള്ള ഹൗതി ഷിയാ വിമതരും ഹാദിയുടെ സൈനികരും തമ്മില്‍ നടക്കുന്ന പോരാട്ടത്തിനിടയില്‍ അല്‍ക്വയ്ദ നേട്ടം കൈവരിക്കുന്നുവെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.
ഇതിനിടെ ഹാദി സൈനികരെ പിന്തുണയ്ക്കുന്ന സൗദി അറേബ്യ ഇന്നലെയും തലസ്ഥാനമായ സനായിലും ഏഡന്‍, സദാ തുടങ്ങിയ നഗരങ്ങളിലും വ്യോമാക്രണം നടത്തി. ടെയിസ് നഗരത്തില്‍ ഹാദി സൈനികരും ഹൗതികളും ഉഗ്രപോരാട്ടം തുടരുകയാണ്. ഏഡന്റെ നല്ലപങ്കും നേരത്തെ ഹൗതികളുടെ നിയന്ത്രണത്തിലായിരുന്നു. തലസ്ഥാനമായ സനാ കഴിഞ്ഞ സെപ്റ്റംബറില്‍ ഹൗതികള്‍ പിടിച്ചു.അതിനിടെ യെമനില്‍ കുടിവെള്ളത്തിനും ഭക്ഷണത്തിനും മരുന്നിനും കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്.