എല്ലാ ജീവജാലങ്ങളിലും കലാവാസയുണ്ട്, മനുഷ്യനെ അത്ഭുതപ്പെടുത്തി ബോഡി ചിത്രം വരയ്ക്കുകയാണ്

single-img
18 April 2015

eewഇവിടെ ഇതള്‍ വിരിഞ്ഞ ചിത്രങ്ങള്‍ കാണുമ്പോള്‍ ആരുമൊന്ന് അത്ഭുതപ്പെടും. കാരണം ഒരു ആടിനെ ഇതെല്ലാം കഴിയുമോ എന്നായിരിക്കും ആരുടെയും ചിന്ത. ബോധി എന്ന ആടാണ് ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ വരച്ചുകൊണ്ട് മനുഷ്യന്റെ കരവിരുതിനെപ്പോലും കടത്തിവെട്ടുന്നത്. കളര്‍ കോമ്പിനേഷനും ബോഡിയുടെ ഭാവനയും ഒത്തുചേരുമ്പോള്‍ ആ കലാസൃഷ്ടിയില്‍ അനുഭവപ്പെടുന്ന വൈവിദ്യം പറയേണ്ട കാര്യമില്ല.

മെക്‌സിക്കോവിലെ ആല്‍ബക്വര്‍ക്ക് ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണ് ചിത്രം വരയ്ക്കുന്ന ആടുള്ളത്.
ക്രിസ്റ്റിന്‍ റൈറ്റ് എന്ന് ചിത്രകലാ അധ്യാപകനാണ് ആടിനെ ചിത്രം വലയ്ക്കാന്‍ പഠിപ്പിച്ചത്. ആടിനെ ചിത്രം വരയ്ക്കാന്‍ പഠിപ്പിക്കുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള ജോലിയാണെന്നും ഇദ്ദേഹം പറയുന്നു. എന്നാലും ബോഡി എന്ന ആട് നന്നായി വരക്കുന്നുണ്ടെന്ന് റൈറ്റ് പറയുന്നു. വ്യത്യസ്ത നിറങ്ങള്‍ കൂട്ടിച്ചേര്‍ത്ത് റൈറ്റിന്റെ ഈ ശിഷ്യ വരച്ച ചിത്രങ്ങള്‍ക്ക് പ്രിയമേറുകയാണിപ്പോള്‍.

ആട് വരയ്ക്കുന്ന ചിത്രങ്ങള്‍ക്ക് വലിയ ഡിമാന്റാണുള്ളത്. ന്യൂ മെക്‌സിക്കോവിലെ ബയോ പാര്‍ക്ക് സൊസൈറ്റിയില്‍ 40 യുഎസ് ഡോളറിനാണ് ഒരോ ചിത്രവും വിറ്റുപോകുന്നത്. ആല്‍ബക്വര്‍ക്ക് പൂന്തോട്ടത്തില്‍ എത്തുന്നവര്‍ക്കെല്ലാം ബോഡിയുടെ വേറിട്ട ചിത്രം വര കാണാന്‍ സാധിക്കും. അത്യന്തം കൃത്യതയോടെയാണ് ആട് ചിത്രം വരയ്ക്കുന്ന. വായില്‍ ബ്രഷ് കടിച്ചുപിടിച്ച് സാവധാനമാണ് വര. മുമ്പ് പല പ്രദേശത്തും ബോഡി വരച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നു.