പാകിസ്ഥാനില്‍ സുരക്ഷാസേനയെ വധിക്കുന്നതിനായി ഐ.എസിന്റെ പാകിസ്ഥാന്‍ കമാണ്ടര്‍ റോഡില്‍ ബോംബു വെയ്ക്കവേ ആ ബോംബ് പൊട്ടി കൊല്ലപ്പെട്ടു

single-img
18 April 2015

Bombഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ(ഐഎസ്) പാക്കിസ്ഥാന്‍ മേധാവി ഹാഫിസ് മുഹമ്മദ് സയീദ് സുരക്ഷാ സേനയെ ലക്ഷ്യമിട്ട് റോഡില്‍ ബോംബു വയ്ക്കവേ അതു പൊട്ടി കൊല്ലപ്പെട്ടു. സയീദിന്റെ രണ്ടു കൂട്ടാളികളും ഖൈബര്‍ ഗോത്ര മേഖലയിലെ ടൂര്‍ ദാര മേഖലയിലുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ മരിച്ചതായി പാക്ക് സേനാ അറിയിച്ചു.

കഴിഞ്ഞ ഒക്‌ടോബറിലാണ് പാക്ക് താലിബാന്‍ കമാന്‍ഡറായിരുന്ന ഹാഫിസ് സയീദ് മറ്റു നാലു പ്രമുഖര്‍ക്കൊപ്പം ഐ.എസില്‍ ചേര്‍ന്നത്. തുടര്‍ന്ന് ഹാഫീസ് ഐഎസ് പാക് ഘടകത്തിന്റെ മേധാവിയാവുകയായിരുന്നു.

കഴിഞ്ഞ ദിവസം യുഎസ് പൈലറ്റില്ലാ വിമാനത്തില്‍ നിന്നുള്ള മിസൈല്‍ ആക്രമണത്തില്‍യെമനിലെ അല്‍ഖായിദ തലവന്‍ ഇബ്രാഹീം അല്‍ റുബായ്ഷ കൊല്ലപ്പെട്ടിരുന്നു. അല്‍ഖായിദയുടെ താത്ത്വികാചാര്യരില്‍ പ്രമുഖനായിരുന്ന റുബായ്ഷ ദക്ഷിണ യെമനില്‍ വാഹനത്തില്‍ സഞ്ചരിക്കവേയാണ് മറ്റ് അഞ്ചു ഭീകരരോടൊപ്പം കൊല്ലപ്പെട്ടത്.