ഫ്ലക്സുകൾക്ക് നിരോധനം ഉള്ള നഗരത്തിൽ നിയമം കാറ്റിൽ പറത്തി ഫ്ലക്സുകൾ നിറയുന്നു

single-img
18 April 2015

hgfhതിരുവനന്തപുരം നഗരത്തിൽ ഫ്ലക്സുകൾക്ക് നിരോധനം ഉണ്ടെങ്കിലും നിയമം കാറ്റിൽ പറത്തി ഇപ്പോൾ നഗരത്തിന്റെ പല ഭാഗങ്ങളിലും ഫ്ലക്സുകൾ നിറഞ്ഞു.സമ്മേളനങ്ങൾ തുടങ്ങി മറ്റ് പരിപാടികൾക്ക് വേണ്ടി ഫ്ലക്സ് കെട്ടി പരിപാടികൾ കൊഴിപ്പിക്കുന്നവർ കാര്യം കഴിയുമ്പോൾ ഫ്ലക്സുകൾ അഴിച്ചു മാറ്റാറില്ല .ഇതിന്റെ ഭവിഷത്ത് അനുഭവിക്കുന്നത് പാവം നഗരവാസികളും.

റോഡിന്റെ വശങ്ങളിൽ ,പോസ്റ്റ്‌ തുടങ്ങിയവയിൽ കൂറ്റൻ ഫ്ലക്സുകൾ ആണ് പലപ്പോഴും പ്രത്യക്ഷപെടാറുള്ളത് .ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിന്റെ വശങ്ങളിലും കാണാൻ കഴിയും യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി തൂക്കിയിരിക്കുന്ന ഫ്ലക്സുകൾ. ജനങ്ങൾ കൂടുതൽ എത്തുന്ന നഗര പ്രദേശങ്ങൾ ആയ പാളയം,തമ്പാനൂർ ,ഈസ്റ്റ്‌ ഫോർട്ട്‌,പഴവങ്ങാടി തുടങ്ങിയ മേഖലകളിൽ എല്ലാം ഫ്ലക്സുകളുടെ പ്രളയം ആണ് .

ഫുട്പാത്തിൽ യാത്രക്കാക്ക് വഴി നടക്കാൻ കഴിയാത്ത രീതിയിൽ വരെ പല സ്ഥങ്ങളിലും ഫ്ലക്സുകൾ സ്ഥാപിക്കാർ ഉണ്ട്.നഗരത്തിൽ പ്ലാസ്റ്റിക്‌ ഫ്ലക്സുകൾ നഗരസഭ നിരോധിച്ചു എങ്കിലും വിവിധ രാഷ്ട്രീയ ,സാമൂദായിക ,സംഘടനകളുടെ ഫ്ലക്സുകൾ നഗരത്തിൽ പ്രളയം പോലെ ഉണ്ടെങ്കിലും ഇതിൽ നടപടി എടുകാതെ കണ്ണടച്ച് ഇരിക്കുക ആണ് അധികൃതർ .