‘ഞാന്‍ ആരോടും ചോദിച്ചിട്ടല്ല എനിക്ക് 16 കോടി തന്നത് ‘, വിമര്‍ശകര്‍ക്ക് മറുപടിയുമായി യുവി

single-img
18 April 2015

Yuvraj_Singhഇപ്പോള്‍ യുവരാജിനെ വിമര്‍ശിക്കാന്‍ ആളുകള്‍ക്ക് നൂറ് നാവാണ്. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് യുവരാജിന് 16 കോടി എന്തിന് കൊടുത്തു എന്നാണ് വിമര്‍ശകരുടെ ചോദ്യം. ഒരു കളിയില്‍ പ്രകടനമൊന്ന് മങ്ങിയാല്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ യുവരാജിന് നേര്‍ക്ക് വിമര്‍ശനമായി. എന്നാല്‍ യുവരാജിന് ഈ വിമര്‍ശനം കേട്ട് വായടക്കാന്‍ പറ്റുമോ. വിമര്‍ശകര്‍ക്ക് ഉരുളയ്ക്ക് ഉപ്പേരിപ്പോലെ താരം മറുപടി നല്‍കുകയും ചെയ്യുന്നു.

കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകര്‍ ഈ വിമര്‍ശനവുമായി ബന്ധപ്പെട്ട് താരത്തോടെ ചോദിച്ചപ്പോഴായിരുന്നു യുവരാജ് മറുപടി നല്‍കിയത്. എനിക്ക് പണം തരാനായി ഞാന്‍ ആരോടും ചോദിച്ചിട്ടില്ല. ലേലം നടക്കുമ്പോള്‍ ഞാന്‍ ഉറങ്ങുകയായിരുന്നു. എനിക്ക് തന്നെ പണത്തിന് പകരം ഞാന്‍ ഐ പി എല്‍ കളിക്കുന്നു 16 കോടിയുടെ വിലപിടിപ്പുള്ള താരം എന്ന ലേബല്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി യുവരാജ് പറഞ്ഞു. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ചും ഇപ്പോള്‍ ചിന്തിക്കുന്നില്ല എന്നും 33 കാരനായ യുവരാജ് പറഞ്ഞു. ഇപ്പോള്‍ ഞാന്‍ ക്രിക്കറ്റ് ആസ്വദിക്കുകയാണ്. കുറേകാലം കഴിഞ്ഞുളള കാര്യങ്ങളെപറ്റി ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും താരം വ്യക്തമാക്കി.