ഇനിമുതല്‍ തയ്യല്‍ തൊഴിലാളി ക്ഷേമനിധി ഓഫീസിലെത്തി ഒരു മീറ്റര്‍ തുണി തയ്ച്ചു കാണിച്ചാല്‍ മാത്രമേ ക്ഷേമനിധി അംഗത്വം ലഭിക്കുകയുള്ളു

single-img
18 April 2015

MA25CITY-WORK1_1498170f

തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസിലെത്തി തുണി തയ്ച്ചുകാണിച്ചാല്‍ മാത്രമേ ക്ഷേമനിധി അംഗത്വം ലഭിക്കുകയുള്ളു. ക്ഷേമനിധി ബോര്‍ഡില്‍ തയ്യല്‍ അറിയാത്തവരും നുഴഞ്ഞു കയറുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബോര്‍ഡ് ഈ തീരുമാനം കൈക്കൊണ്ടത്. ഇതിനായി ജില്ലാ ഓഫീസുകളില്‍ തയ്യല്‍ മെഷീനും ജീവനക്കാരനെയും ഏര്‍പ്പാടാക്കിയിട്ടുണ്ട്.

ക്ഷേമനിധി അംഗത്വം എടുക്കേണ്ടവര്‍ ഒരു മീറ്റര്‍ തുണിയുമായി ഓഫീസിലെത്തി ചുമതലപ്പെടുത്തിയ ജീവനക്കാരന്‍ നിര്‍ദ്ദേശിക്കുന്ന വസ്ത്രം തയ്ച്ച് കാണിച്ചാല്‍ മാത്രമേ ഇനിമുതല്‍ അംഗത്വം ലഭിക്കുകയുള്ളു. തയ്ക്കുന്നതിന് സമയപരിധിയില്ല. അപേക്ഷകരില്‍ കൂടുതലും സ്ത്രീകള്‍ ആയതിനാല്‍ ബ്‌ളൗസ് ആണ് പ്രധാനമായും തയ്പ്പിക്കുന്നത്.

ഇതിനു മുമ്പ് ഇന്റര്‍വ്യു നടത്തിയിരുന്നപ്പോള്‍ തുണി അളക്കുന്ന രീതിയും തയ്യല്‍ മെഷീന്റെ ശരാശരി വിലയും പ്രധാന കമ്പനികളുടെ പേരും പറഞ്ഞുകൊടുത്താല്‍ അംഗത്വം നല്‍കുമായിരുന്ന പതിവാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്.