യെച്ചൂരിക്ക് ആശംസ നേര്‍ന്ന വി എസിനെ വിമർശിച്ച് എസ് രാമചന്ദ്രന്‍ പിള്ള രംഗത്ത്

single-img
18 April 2015

s-ramachandran-pillaiജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് യെച്ചൂരിക്ക് ആശംസ നേര്‍ന്ന പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് എതിരെ എസ് രാമചന്ദ്രന്‍ പിള്ള. ആശംസകള്‍ നേരുന്ന രീതി സി പി എമ്മില്‍ ഇല്ല. എല്ലാ ഘടകങ്ങളും പരിഗണിച്ചാവും ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കുകയെന്നും ജനറല്‍ സെക്രട്ടറിയുടെ കാര്യത്തില്‍ തര്‍ക്കമില്ലെന്നും എസ് ആര്‍ പി പറഞ്ഞു. സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന വിശാഖപട്ടണത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ ജനറല്‍ സെക്രട്ടറിയുടെ കാര്യത്തില്‍ ചര്‍ച്ചയും തീരുമാനവും നാളെയുണ്ടാകുമെന്നും ഇപ്പോള്‍ പ്രചരിക്കുന്നതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ ജനറല്‍ സെക്രട്ടറിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്നും വി എസ് എന്താണ് പറഞ്ഞതെന്ന് അറിയില്ലെന്നും എസ് ആര്‍ പി പറഞ്ഞു.

പുതിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകാന്‍ സി പി എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിക്ക് വി എസ് അച്യുതാനന്ദന്‍ ശനിയാഴിച്ച രാവിലെ ആശംസ നേര്‍ന്നിരുന്നു. ഇതിനെയാണ് എസ് ആര്‍ പി വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചത്.