കൊലക്കേസ് പ്രതിയുടെ ആവശ്യപ്രകാരം ജയിലിനുള്ളില്‍ യുവതികളുടെ നൃത്തം സംഘടിപ്പിച്ചു

single-img
18 April 2015

dancerകൊലക്കേസ് പ്രതിയുടെ ആവശ്യപ്രകാരം ജയിലിനുള്ളില്‍ അധികൃതർ യുവതികളുടെ നൃത്തം സംഘടിപ്പിച്ചു. പഞ്ചാബിലെ തരണ്‍ ജയിലിൽ നടന്ന സംഭവം ഇപ്പോൾ വിവാദമായിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഖ്‌രാജ് സിങ്ങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സര്‍വന്‍ സിങ്ങാണ് ആവശ്യപ്പെട്ടത്. ഉടൻ തന്നെ ജയിലില്‍ യുവതികളുടെ ഡാന്‍സ് ട്രൂപ്പിനെകൊണ്ടുവന്ന് നൃത്തം അവതരിപ്പിക്കുകയും ചെയ്തു.  എ.ഡി.ജി.പി ആര്‍.കെ മീണ ജയിലധികൃതരില്‍നിന്ന് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. സ്ത്രീകളെ ജയില്‍വളപ്പിനുള്ളില്‍ പ്രവേശിപ്പിക്കരുതെന്ന നിയമം ലംഘിച്ചാണ് നൃത്തം നടത്തിയത്. സംഭവത്തിനെതിരെ പ്രതിപക്ഷമായ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.