പവർക്കട്ട് നേരം ആഹാരം കഴിക്കാൻ കൂട്ടാക്കാത്ത ഭർത്താവിനെ ഭാര്യ ഉപേക്ഷിച്ചു

single-img
18 April 2015

couple getting divorcedഅലഹബാദ്: പവർക്കട്ട് നേരം ആഹാരം കഴിക്കാൻ കൂട്ടാക്കാത്ത ഭർത്താവിനെ ഭാര്യ ഉപേക്ഷിക്കാൻ ഒരുങ്ങുന്നു. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗണ്ഡ് സ്വദേശിയായ റുക്ക്‌സാനയാണ് കറന്റ് കട്ട് നേരം ആഹാരം കഴിക്കാൻ വരാത്ത ഭർത്താവിൽ നിന്നും ബന്ധം വേർപെടുത്തുന്നത്.
കഴിഞ്ഞ ദിവസം വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടപ്പോള്‍ ഭക്ഷണം കഴിക്കാന്‍ വിളിച്ചിട്ടും ഭര്‍ത്താവ് വരാതിരുന്നതില്‍ പ്രതിഷേധിച്ച് റുക്ക്‌സാന ഏഴ് വയസ്സുകാരനായ കുഞ്ഞിനെയും കൊണ്ട് വീട് ഉപേക്ഷിച്ച് പോയത്.

ഭക്ഷണം വിളമ്പാന്‍ കറന്റ് വരുന്നത് വരെ കാത്തിരിക്കാന്‍ ഭര്‍ത്താവ് ഖാദര്‍ നിര്‍ബന്ധിച്ചെന്നും ഇതിനോട് സഹകരിക്കാന്‍ കഴിയാത്തതിനാല്‍ വിവാഹ ബന്ധം വേണ്ടെന്ന് വെയ്ക്കുകയാണെന്നും റുക്ക്‌സാന പറയുന്നു.

മണിക്കൂറുകള്‍ നീണ്ട കറന്റ് കട്ടിന്റെ സമയത്ത് ഭക്ഷണം കഴിക്കാന്‍ സ്ഥിരമായി ഖാദര്‍ തയ്യാറാവായില്ലാരുന്നു. മൂന്ന് കുട്ടികളുള്ള കുടുംബത്തില്‍ ഇത് അസഹനീയമായിരുന്നുവെന്നും റുക്‌സാന പറയുന്നു. എന്നാല്‍ മറ്റ് കാര്യങ്ങളില്‍ ഖാദര്‍ നല്ല ഭര്‍ത്താവും പിതാവുമാണെന്നും അവര്‍ അറിയിച്ചു.