പ്രഥമ പാക്ക് പ്രധാനമന്ത്രി ലിയാഖത്ത് അലിയെ കൊലപ്പെടുത്തിയത് സി.ഐ.എ

single-img
18 April 2015

Liaquat-Ali-Khanഇസ്ലാമബാദ്: പ്രഥമ പാകിസ്ഥാൻ പ്രധാനമന്ത്രി നവാബ് സദാ ലിയാഖത്ത് അലി ഖാനെ സി.ഐ.എ കൊലപ്പെടുത്തിയതാണെന്ന വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ ചെറുമകന്‍ രംഗത്ത് . അമേരിക്ക തന്നെ പുറത്തുവിട്ട രഹസ്യരേഖകളില്‍ ഇത് സംബന്ധിച്ച തെളിവുകള്‍ ഉണ്ടെന്ന് ലിയാഖത്തിന്റെ ചെറുമകൻ മൗസം അലി ഖാനെ ഉദ്ധരിച്ച് പാകിസ്ഥാന്‍ ടുഡേ വെളിപ്പെടുത്തി. 1951 ഒക്ടോബര്‍ 16 നാണ് പാകിസ്ഥാന്റെ ആദ്യ പ്രധാനമന്ത്രിയായ ലിയാഖത്ത് അലിഖാന്‍ കൊല്ലപ്പെട്ടത്. റാവല്‍പിണ്ടിയില്‍ ഒരു പൊതുസമ്മേളനത്തില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ വെടിയേറ്റാണ് അലിഖാന്‍ കൊല്ലപ്പെട്ടത്. സെയ്ദ് അക്ബര്‍ എന്ന അഫ്ഗാന്‍ പൗരനെ ഉപയോഗിച്ച് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എ ആണ് കൃത്യം നടത്തിയതെന്നാണ്‌ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഇറാന്റെ എണ്ണയുല്‍പ്പാദന കരാര്‍ അമേരിക്കയ്ക്ക് ലഭിക്കാന്‍ പാകിസ്ഥാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ഹാരി ട്രൂമാന്റെ അഭ്യര്‍ത്ഥന പ്രധാനമന്ത്രിയായിരുന്ന ലിയാഖത്ത് അലിഖാന്‍ നിരാകരിച്ചതും. മാത്രമല്ല ഇത്തരമൊരു ആവശ്യമുന്നയിച്ച അമേരിക്ക സോവിയറ്റ് യൂണിയനെ നേരിടാന്‍ സ്ഥാപിച്ചിരുന്ന സൈനിക താവളമടക്കമുള്ളവ പാകിസ്ഥാനില്‍ നിന്ന് ഒഴിവാക്കണമെന്നും അലിഖാന്‍ ആവശ്യപ്പെട്ടു . ഇതാണ് ട്രൂമാനെ ചൊടിപ്പിച്ചത് .

അലിഖാനെ വധിക്കാന്‍ പാകിസ്ഥാനില്‍ നിന്നും ഒരാളെ ലഭിക്കാഞ്ഞതിനാല്‍ അഫ്ഗാന്‍ രാജാവ് സഹീര്‍ ഷായുടെ സഹായത്തില്‍ സെയ്ദ് അക്ബറിനെ ഏര്‍പ്പാടാക്കുകയുമായിരുന്നു. കൃത്യം നടത്തിയ റാവല്‍പിണ്ടിയില്‍ കമ്പനി ബാഗില്‍ തന്നെ കൊലപാതകിയെ സി.ഐ.എ കൊലപ്പെടുത്തിയിരുന്നു.

ലിയാഖത്ത് അലിഖാന്റെ ശരീരത്തില്‍ നിന്നും കണ്ടെടുത്ത വെടിയുണ്ടകള്‍ അമേരിക്കന്‍ നിര്‍മ്മിതമാണെന്നും ഉയര്‍ന്ന അമേരിക്കന്‍ സൈനികോദ്യോഗസ്ഥര്‍ മാത്രം ഉപയോഗിക്കുന്ന ഈ വെടിയുണ്ടകള്‍ വിപണിയില്‍ ലഭിക്കുന്നതല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.64 വര്‍ഷങ്ങള്‍ക്ക് പുറത്തുവന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളെത്തുടര്‍ന്ന് പാകിസ്ഥാനില്‍ അമേരിക്കന്‍ വിരുദ്ധ വികാരം ശക്തമായിരിക്കുകയാണ്.