ഓഗ്‌ലി 2014 മനുഷ്യന്‍ കണ്ടെത്തിയ ഏറ്റവും അകലെയുള്ള ഗ്രഹം

single-img
18 April 2015

ogli-2014ന്യൂയോര്‍ക്ക്‌: ഇനി മനുഷ്യന്‍ കണ്ടെത്തിയ ഏറ്റവും അകലെയുള്ള ഗ്രഹം ഓഗ്‌ലി 2014 ന്‌. ഓഗ്‌ലി 2014- ബിഎല്‍ജി-0124 എല്‍ബി എന്നാണു ഗ്രഹത്തിന് നല്‍കിയിരിക്കുന്ന പേര്‌. ചിലിയിലെ വാര്‍സോ ദൂരദര്‍ശിനിലാണ്‌ ഈ ഗ്രഹം പതിഞ്ഞത്‌. ക്ഷീരപഥത്തിലാണു ഓഗ്‌ലി 2014 ന്റെ സ്‌ഥാനം. വ്യാഴത്തിന്റെ പകുതി പിണ്ഡമുള്ള ഈ ഗ്രഹം ഭൂമിയില്‍നിന്നു 19 പ്രകാശവര്‍ഷം അകലെയാണു സ്‌ഥിതിചെയ്യുന്നത്‌. മൈക്രോലെന്‍സിങ്‌ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണു ഗ്രഹത്തെ തിരിച്ചറിഞ്ഞത്. ദൂരത്തിലുള്ള ഗ്രഹങ്ങളെ കണ്ടെത്താനുള്ള ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ 30 ഗ്രഹങ്ങളെയാണു കണ്ടുപിടിച്ചിട്ടുള്ളത്‌.  കെപ്ലര്‍ ദൗത്യത്തിലൂടെ 1,000 ഗ്രഹങ്ങളെ നേരത്തെ കണ്ടെത്തിയിരുന്നു.