യുഡിഎഫ് മന്ത്രിമാർക്കെതിരെ അഴിമതി ആരോപണം; ആർ.ബാലകൃഷ്ണപിള്ള വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി

single-img
18 April 2015

Balakrishnapillaiതിരുവനന്തപുരം: ധനമന്ത്രി മാണിക്കും ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിനുമെതിരെ അഴിമതി ആരോപണം ഉന്നയിച്ച് കേരളാ കോൺഗ്രസ്(ബി) ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. ക്വാറി ഉടമകളിൽ നിന്നും അരിമിൽ ഉടമകളിൽ നിന്നും മാണി കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. കൺസ്യൂമർഫെഡിലെ നിയമനത്തിൽ അഴിമതി കാണിച്ചു എന്നാണ്  അനൂപ് ജേക്കബിനെതിരെയുള്ള ആരോപണം.  തനിക്ക് വ്യക്തമായി ബോധ്യമുള്ള അഴിമതികളാണിതെന്നും ഇത് അന്വേഷിക്കാനുള്ള ബാധ്യത വിജിലന്‍സിനുണ്ടെന്നും അദ്ദേഹം കത്തില്‍ പറയുന്നു. മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെങ്കിലും അദ്ദേഹം അത് വാങ്ങിവെക്കുക മാത്രമാണ് ചെയ്തത്, നടപടിയെടുത്തില്ല എന്ന് പിള്ള ആരോപിച്ചിരുന്നു.മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന്റെ പകര്‍പ്പുകളും വിജിലന്‍സിന് നല്‍കിയ പരാതിക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.