തീവണ്ടിക്കുനേരെയുണ്ടായ കല്ലേറില്‍ അധ്യാപകന് നെഞ്ചിന് പരിക്ക്

single-img
17 April 2015

download (2)തീവണ്ടിക്കുനേരെയുണ്ടായ കല്ലേറില്‍ അധ്യാപകന് നെഞ്ചിന് പരിക്ക്. നീലേശ്വരം മടിക്കൈ സ്വദേശി മുണ്ടോട്ട് ഹൗസിലെ പി.രത്‌നാകരനാണ് (33) പരിക്കേറ്റത്. വൈകിട്ട് നാലിന് കോയമ്പത്തൂര്‍-മംഗലാപുരം പാസഞ്ചറില്‍ പഴയങ്ങാടിക്ക് സമീപത്താണ് കരിങ്കല്ലുകൊണ്ട് ഏറുകൊണ്ടത്. സൈഡ് സീറ്റില്‍ ഇരിക്കുകയായിരുന്നു ഇദ്ദേഹം .

കണ്ണൂര്‍ സര്‍വകലാശാലയുടെ എം.കോം പരീക്ഷയുടെ മൂല്യനിര്‍ണയം കഴിഞ്ഞ് കണ്ണപുരത്തുനിന്ന് നിലേശ്വരത്തേക്ക് മടങ്ങുകയായിരുന്നു രത്‌നാകരന്‍. പയ്യന്നൂരിലെത്തി സ്റ്റേഷനില്‍ വിവരം അറിയിച്ചു. വേദന കലശലായതിനാല്‍ ആ വണ്ടിക്കുതന്നെ കയറി. ഇതിനിടയില്‍ ആര്‍.പി.എഫിനെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു.

നീലേശ്വരം എത്തിയപ്പോള്‍ വേദന അസഹ്യമായി. സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് പരാതി നല്‍കി. സ്റ്റേഷന്‍ മാസ്റ്റര്‍ ഒരു ജീവനക്കാരനെ കൂടെ അയച്ച് നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ രത്‌നാകരനെ പ്രവേശിപ്പിച്ചു.