പി.സി ജോര്‍ജ്ജിനെ സസ്പെന്‍ഡ് ചെയ്തു

single-img
17 April 2015

download (3)മുന്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്ജിനെ കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും സസ്‌പെന്റ് ചെയ്തു. പാര്‍ട്ടിയില്‍ ജോര്‍ജ് പ്രതിനിധാനം ചെയ്യുന്ന എല്ലാ കമ്മിറ്റികളില്‍നിന്നും അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തതായി കെ.എം. മാണി അറിയിച്ചു. പാര്‍ട്ടി ഉന്നതാധികാര സമിതി യോഗത്തിന്റേതാണു തീരുമാനം.

തിരുവനന്തപുരത്ത്‌ മാണിയുടെ വസതിയില്‍ നടന്ന ഉന്നതാധികാരസമിതി യോഗത്തിലാണ്‌ തീരുമാനം. കേരളാ കോണ്‍ഗ്രസ് ഭരണഘടന അനുസരിച്ച് ചെയര്‍മാന്റെ പ്രത്യേക അധികാരമുപയോഗിച്ചാണ് സസ്‌പെന്റ് ചെയ്യുന്നതെന്ന് കെ.എം മാണി അറിയിച്ചു.

ജോര്‍ജിനെതിരെ കര്‍ശന ശിക്ഷണ നടപടി സ്വീകരിക്കണമെന്ന പാര്‍ട്ടി വികാരത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. അന്വേഷണ വിധേയമായാണു സസ്പെന്‍ഷന്‍. ജോര്‍ജിനെ പാര്‍ട്ടി അംഗത്വത്തില്‍നിന്നു മാറ്റില്ല. കേരള കോണ്‍ഗ്രസ് പാര്‍ട്ടി മെമ്പറായി തുടരും. ജോര്‍ജിനോടു പ്രതികാര മനോഭാവമില്ല എന്നും മാണി പറഞ്ഞു.മെയ് 30ന് പാര്‍ട്ടിയുടെ സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.