മോട്ടോര്‍ തൊഴിലാളികളുടെ ദേശീയ പണിമുടക്കില്‍ കെ.എസ്‌.ആര്‍.ടി.സി തൊഴിലാളികളും പങ്കെടുക്കും

single-img
17 April 2015

downloadറോഡ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ ആന്‍ഡ്‌ സേഫ്‌റ്റി ബില്ലിനെതിരേ 30-ന്‌ നടത്തുന്ന മോട്ടോര്‍ തൊഴിലാളികളുടെ ദേശീയ പണിമുടക്കില്‍ കെ.എസ്‌.ആര്‍.ടി.സി തൊഴിലാളികളും പങ്കെടുക്കും. 29- ന്‌ അര്‍ധരാത്രി മുതല്‍ 30- ന്‌ അര്‍ധരാത്രിവരെയാണ്‌ പണിമുടക്ക്‌.പണിമുടക്കിന്റെ മുന്നോടിയായി ഇന്നലെ പണിമുടക്ക്‌ നോട്ടീസ്‌ നല്‍കി. തിരുവനന്തപുരത്ത്‌ സംയുക്‌ത സമരസമിതിയുടെ നേതൃത്വത്തില്‍ കിഴക്കേകോട്ടയില്‍നിന്ന്‌ ട്രാന്‍സ്‌പോര്‍ട്ട്‌ ഭവനിലേക്ക്‌ കെ.എസ്‌.ആര്‍.ടി.സി. തൊഴിലാളികള്‍ പ്രകടനമായെത്തി നോട്ടീസ്‌ നല്‍കി.