ഇന്ത്യന്‍ കോച്ചാകാന്‍ ദ്രാവിഡ് മികച്ച ഒപ്ഷനാണെന്ന് സൗരവ് ഗാംഗുലി

single-img
17 April 2015

download (2)ഇന്ത്യന്‍ കോച്ചാകാന്‍ ദ്രാവിഡ് മികച്ച ഒപ്ഷനാണെന്ന് സൗരവ് ഗാംഗുലി. താനും ദ്രാവിഡും ഇന്ത്യന്‍ കോച്ചാകാന്‍ യോഗ്യരാണെന്നും ദ്രാവിഡ് മഹാനായ കളിക്കാരനാണെന്നും ഗാംഗുലി പറഞ്ഞു.

അതേസമയം തന്നെ കോച്ചാക്കുന്ന കാര്യം ബിസിസിഐ പ്രസിഡന്റ് ജഗ്‌മോഹന്‍ ഡാല്‍മിയയുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ഗാംഗുലി പറഞ്ഞു . കോച്ചാകുന്ന കാര്യം ഇപ്പോള്‍ പറയാനാവില്ലെന്നും അഭ്യൂഹങ്ങള്‍ക്ക് പുറകേ പോകുന്നില്ലെന്നും ഗാംഗുലി പറഞ്ഞു.

എന്നാല്‍ ഗാംഗുലി കോച്ചാകാനുള്ള സാധ്യത തള്ളിക്കാളയാനാവില്ലെന്ന് ബിസിസിഐ പ്രസിഡന്റ് ജഗ്‌മോഹന്‍ ഡാല്‍മിയ പറഞ്ഞു. ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനമൊന്നും ഉണ്ടായിട്ടില്ലെന്നും ഡാല്‍മിയ കൂട്ടിച്ചേര്‍ത്തു.