വര്‍ക്കല പാപനാശത്ത് തീപിടുത്തം, കോടികളുടെ നഷ്ടം

single-img
17 April 2015

fire-01വര്‍ക്കല പാപനാശത്ത് തീപിടുത്തത്തില്‍ കോടികളുടെ നഷ്ടം. വര്‍ക്കല ബീച്ചിനടുത്തുള്ള ഇരുപതോളം വ്യാപാര സ്ഥാപനങ്ങള്‍ക്കാണ്​ തീ പിടിച്ചത്​. ഇലക്ട്രിക് പോസ്റ്റിലെ ഷോട്ട് സര്‍ക്യൂട്ടില്‍ നിന്നുള്ള തീപ്പൊരി, ഓലമേഞ്ഞ കടകളുടെ മേല്‍ക്കൂരയിലേക്ക്‌ വീ‍ഴുകയും തുടർന്ന്  തീപിടിക്കുകയുമായിരുന്നു.

 

 

തീപിടിച്ച കടയിലെ ഗ്യാസ്​ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീ അതിവേഗം മറ്റ്​ കടകളിലേക്കും വ്യാപിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ യുവാവിന്​ പൊള്ളലേറ്റു. ഫയര്‍ ഫോ‍ഴ്സും നാട്ടുകാരും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി.