ഡ്രൈവറില്ലാ കാറുണ്ടാക്കി ലോകത്തെ ഞെട്ടിച്ച ഗൂഗിളിനെ ഞെട്ടിച്ച് വെറും 28 ദിവസം കൊണ്ട് മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വേഗത്തിലോടുന്ന ൈഡ്രവറില്ലാ കാര്‍ യാഥാര്‍ത്ഥ്യമാക്കി ഇന്ത്യന്‍ അധ്യാപകര്‍

single-img
17 April 2015

Car driverശാസ്ത്രലോകത്തെ ഗൂഗിളിന്റെ ആളില്ലാ കാറിന് മറുപടിയുമായി ഇന്ത്യന്‍ അധ്യാപകര്‍. ഗുജറാത്തിലെ ഒരുകൂട്ടം എന്‍ജിനീയറിംഗ് കോളജ് പ്രഫസര്‍മാരാണ് വെറും 28 ദിവസംകൊണ്ട് പരീക്ഷണാടിസ്ഥാനത്തില്‍ ആന്‍ഡ്രോയ്ഡ് ആപ് നല്‍കുന്ന കമാന്‍ഡുകള്‍ക്കനുസരിച്ച് സ്റ്റാര്‍ട്ട് ചെയ്യാനും ഗിയര്‍മാറ്റാനും തിരിയാനും കഴിയുന്ന കാര്‍ വികസിപ്പിച്ച് ശഞട്ടിച്ചത്.

മണിക്കൂറില്‍ പരമാവധി നൂറു കിലോമീറ്റര്‍വരെ വേഗത്തിലോടുന്ന ഈ കാര്‍ നിര്‍മ്മിച്ചത് ഗുജറാത്തിലെ സാനന്ദില്‍നിന്നുള്ള അമിരാജ് കോളജ് ഓഫ് എന്‍ജിനീയറിംഗിലെ അധ്യാപകരാണ്. 3ജി വയര്‍ലെസ് ടെക്‌നോളജി പ്രയോജനപ്പെടുത്തുന്ന ആന്‍ഡ്രോയ്ഡ് ആപ് ആണ് കാറിനെ നിയന്ത്രിക്കുക. പോകുന്ന വഴി തെളിയുന്ന സ്‌ക്രീന്‍, ആറ് അത്യാധുനിക നൈറ്റ്-വിഷന്‍ കാമറകള്‍ എന്നിവ കാറില്‍ ഘടിപ്പിച്ചിട്ടുണ്ട്. റോഡിലുള്ള കൂട്ടിയിടികള്‍ ഒഴിവാക്കാന്‍ ഈ കാമറകള്‍ സഹാനയിക്കും. ഈ കാമറകളില്‍ ഘടിപ്പിച്ചിട്ടുള്ള സെന്‍സറുകളില്‍നിന്നുമുള്ള ഡാറ്റ പ്രയോജനപ്പെടുത്തിയാണ് കാറിനെ നിയന്ത്രിക്കുന്ന ആന്‍ഡ്രോയിഡ് ആപ് പ്രവര്‍ത്തിക്കുന്നത്.

ശാരീരിക ന്യൂനതകളുള്ളവര്‍ക്ക് ഏറെ ഗുണകരമായ ഈ കാറിന് പ്രചോദനമായത് ഗൂഗിളിന്റെ സെല്‍ഫ് ഡ്രൈവണ്‍ കാര്‍ പ്രോജക്ട് തന്നെയാണ്. ആപ്പിളിന്റെ ഐ-കാര്‍, നിസാന്‍, ജനറല്‍ മോട്ടോഴ്‌സ് എന്നീ വമ്പന്‍മാര്‍ ഡ്രൈവറില്ലാ കാറിന്റെ പണിപ്പുരയിലാണ്. 2020-ഓടെ ഓട്ടോമോട്ടീവ് സപ്ലയര്‍മാരായ കോണ്ടിനെന്റലും ഡ്രൈവറില്ലാക്കാറുകള്‍ നിരത്തിലിറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അവര്‍ക്കിടയിലേക്കാണ് ഇന്ത്യയിലെ ഈ അദ്ധ്യാപകര്‍ തങ്ങളുടെ സൃഷ്ടിയുമായികടന്നുവെന്നിരിക്കുന്നത്.