മലയാളം ടൈപ്പിംഗ് വളരെയെളുപ്പമാക്കാന്‍ എത്തിക്കഴിഞ്ഞു ഗൂഗിള്‍ ഹാന്‍ഡ്‌റൈറ്റിംഗ് കീബോര്‍ഡ്

single-img
17 April 2015

Google

ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇനി മലയാളമുള്‍പ്പെടെയുള്ള ഭാഷകള്‍ വളരെയെളുപ്പത്തില്‍ എഴുതുവാനും സന്ദേശങ്ങള്‍ അയക്കുവാനും ഗൂഗിളിന്റെ ഹാന്‍ഡ്‌റൈറ്റിംഗ് കീബോര്‍ഡ് ഉപയോഗിക്കാം. വിപ്ലവകരമായ ഈ ആപ്ലിക്കേഷനിൽ മലയാളമടക്കം 82 ഭാഷകളില്‍ കീബോര്‍ഡ് ലഭ്യമാണ്.

11102031_858648784199396_38422499_o
കീപാഡില്‍ ടൈപ്പ് ചെയ്യുന്നതിനു പകരം സ്‌രകീനില്‍ വിരലുകള്‍ ഉപയോഗിച്ച് എഴുതിയാല്‍ മതി. എഴുതി തീര്‍ന്നയുടന്‍ അത് അക്ഷരമായി മാറുകയാണ് ചെയ്യുക. അക്ഷരങ്ങള്‍ മാത്രമല്ല ഇമോജിയും ഇതുപയോഗിച്ച് വരക്കാമെന്നുള്ളതാണ് ഈ ആപ്ലിക്കേഷന്റെ പ്രധാന പ്രത്യേകത്

ആന്‍ഡ്രോയ്ഡ് 4.0.3 വേര്‍ഷന്‍ മുതലുള്ള ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ആ അപ്ലിക്കേഷന്‍ സപ്പോര്‍ട്ട് ചെയ്യുമെന്ന് ഗൂഗിള്‍ പറയുന്നു. പ്ലേസ്‌റ്റേറില്‍ പോയി Google Handwriting Input എന്ന് ടൈപ്പ് ചെയ്താല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.