നെറ്റ് ന്യുട്രാലിറ്റി; ഫ്ളിപ്പ്കാര്‍ട്ടിന്റെ പിന്‍മാറ്റം മൂലം എയര്‍ടെല്‍ ഓഹരി കുത്തനെ ഇടിഞ്ഞു

single-img
17 April 2015

ID-10058821-300x199ഇന്റര്‍നെറ്റ് ഉപയോഗത്തിനു നിയന്ത്രണം എര്‍പ്പെടുത്താനുള്ള സേവനദാതാക്കളുടെ നീക്കത്തിനെതിെേരയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി എയര്‍ടെല്‍ സീറോ പ്ലാറ്റ്‌ഫോമില്‍ നിന്ന് പിന്‍മാറാനുള്ള ഫഌപ്കാര്‍ട്ടിന്റെ തീരുമാനം എയര്‍ടെല്ലിന്റെ നടുവൊടിച്ചു. ഇന്ത്യയിലെ ഓണ്‍ലൈന്‍ ഷോപ്പിങ് ഭീമന്മാര്‍ പിന്മാറിയതോടെ ഭാരതി എയര്‍ടെല്‍ ഓഹരിയില്‍ 3.21 ശതമാനമാണ് ഇടിഞ്ഞ് ഇന്നലെ ഉച്ചയോടെ 9.45 ശതമാനമായി.

ഫഌപ്കാര്‍ട്ട് ഉപയോഗിക്കുന്ന എയര്‍ടെല്‍ ഉപയോക്താക്കള്‍ക്കു പ്രത്യേക പാക്കേജ് നല്‍കുന്ന കരാറില്‍ നിന്നുമാണ് നെറ്റ് ന്യൂട്രാലിറ്റി ക്യാംപെയിന്‍ വ്യാപകമായപ്പോള്‍ എയര്‍ടെല്ലുമായി നടത്തിവന്ന ചര്‍ച്ചകള്‍ ഫഌപ്കാര്‍ട്ട് അവസാനിപ്പിച്ചത്. ഫഌപ്കാര്‍ട്ട് ിത് വ്യക്തമാചക്കുകയും ചെയ്തിരുന്നു.

ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) പുതിയ നയം നടപ്പായാല്‍ ഓരോ വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നതിനും ആ വെബ്‌സൈറ്റിലൂടെ വേഗതയേറിയ സേവനങ്ങള്‍ ലഭിക്കുന്നതിനും സേവനദാതാക്കള്‍ക്ക് പ്രത്യേകം പണം നല്‍കേണ്ടി വരും. ഇതിനെതിരെ രാജ്യമൊട്ടാകെ ആരംഭിച്ച ജനകീയ ക്യാംപെയിനാണ് നെറ്റ് ന്യൂട്രാലിറ്റി. ഇതിന്റെ ഭാഗമായി ട്രായിക്ക് മൂന്ന് ലക്ഷത്തില്‍ പരം ഇമെയിലുകളാണ് കഴിഞ്ഞ ദിവസം വരെ ലഭിച്ചത്.

ഏപ്രില്‍ 24 വരെ http://www.savetheinternet.in എന്ന വെബ്‌സൈറ്റിലൂടെ പരാതി അറിയിക്കാം.