അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഗാന്ധിജിയേയും നേതാജിയേയും പോലുള്ള ചരിത്രനായകന്‍മാരെ നിന്ദിക്കാന്‍ അസഭ്യ വാക്കുകള്‍ ഉപയോഗിച്ചാല്‍ അത് ശിക്ഷാര്‍ഹം തന്നെയാണെന്ന് സുപ്രീംകോടതി

single-img
17 April 2015

supreme courtഅഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഗാന്ധിജിയേയും നേതാജിയേയും പോലുള്ള ചരിത്രനായകന്‍മാരെ നിന്ദിക്കാന്‍ അസഭ്യ വാക്കുകള്‍ ഉപയോഗിച്ചാല്‍ അത് ശിക്ഷാര്‍ഹം തന്നെയാണെന്ന് സുപ്രീംകോടതി.

അഭിപ്രായസ്വാതന്ത്ര്യമെന്നു പറയുന്നത് അധിക്ഷേപവും അസഭ്യപ്രയോഗങ്ങളുമല്ലെന്നും മനപ്പൂര്‍വമുള്ള നിന്ദയും അസഭ്യപ്രയോഗവും ഇന്ത്യന്‍ പീനല്‍ കോഡിന്റെ സെക്ഷന്‍ 292 പ്രകാരം ശിക്ഷാര്‍ഹമാണെന്നും കോടതി ഓര്‍മിപ്പിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യാതെ മാന്യമായ രീതിയില്‍ ഏത് വിമര്‍ശനവും സ്വീകാര്യമാണെന്നും കോടതി പ്രസ്താവിച്ചു.

1984ല്‍ മറാത്തി കവി വസന്ത് ദത്താത്രയ് എഴുതിയ ഒരു കവിതയില്‍ ഗാന്ധിയെ അസഭ്യവാക്കുകള്‍ പ്രയോഗിക്കുന്ന ആഖ്യാതാവായിട്ട് ചിത്രീകരിക്കുകയും ഇതിനെതിരെ ഒരു സംഘടന കേസ് കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ തനിക്കെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കവിത വിവാദമായപ്പോള്‍ തന്നെ കവി മാപ്പു ചോദിച്ചിരുന്നതിനാല്‍ കവിതയിലൂടെ ഗാന്ധിയെ നിന്ദിച്ചത് കുറ്റകരമാണെങ്കിലും ക്രിമിനല്‍ നടപടികളില്‍ ഇളവു ലഭിച്ചേക്കാമെന്നാണ് നിയമ വിദഗ്ദര്‍ പറയുന്നത്. വിധി പിന്നീട് പ്രസ്താവിക്കുമെന്ന് കോടതി പറഞ്ഞു.