ഏകദിനത്തില്‍ സൗരവ് ഗാംഗുലിയും ടെസറ്റില്‍ ദ്രാവിഡും ഇന്ത്യന്‍ ടീമിന്റെ കോച്ച് ആകണമെന്ന് മുന്‍ ഓസ്‌േട്രലിയന്‍ താരം ഡീന്‍ ജോണ്‍സന്‍

single-img
17 April 2015

Ganguly and Dravidഏകദിനത്തിലും ട്വന്റി സ്വന്റിയില്‍ സൗരവ് ഗാംഗുലിയും ടെസറ്റില്‍ രാഹുല്‍ ദ്രാവിഡും ഇന്ത്യന്‍ ടീമിന്റെ കോച്ച് ആകണമെന്ന് മുന്‍ ഓസ്‌േട്രലിയന്‍ താരം ഡീന്‍ ജോണ്‍സന്‍. ഇവര്‍ക്കു കീഴില്‍ ഇന്ത്യന്‍ ടീം ഉയരങ്ങള്‍ താണ്ടുമെന്നും അദ്ദേഹം പറഞ്ഞു.

അതുപോലെ തന്നെ ഇന്ത്യന്‍ ടീമിലേക്ക് വിദേശ കോച്ചുകളെ പരിഗണിക്കുമ്പോള്‍ കുറഞ്ഞ അനുഭവപരിചയമുളളവരെ പരിഗണിക്കുന്നതാണ് നല്ലതെന്നും അവര്‍ക്ക് അവരുടെ യഥാര്‍ത്ഥ മികവ് പുറത്തെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ടീം ഡയറക്ടര്‍ രവിശാസ്ത്രി തന്നെ പുതിയ കോച്ചുമാരെ നിയമിച്ചാലും ഇന്ത്യന്‍ ടീമിന്റെ കടിഞ്ഞാണ്‍കൈയാളണമെന്നും ഡീന്‍ ജോണ്‍സന്‍ പറഞ്ഞു. ൃ

26ന് ചേരുന്ന ബിസിസിഐയുടെ യോഗത്തിലാണ് പുതിയ കോച്ചിനെ തെരഞ്ഞെടുക്കാനുളള ചര്‍ച്ചകള്‍ നടക്കുക. ഗാംഗിലിക്ക് പുറമെ ദ്രാവിഡിനെയും മുന്‍ ന്യൂസിലന്‍ഡ് നായകന്‍ സ്റ്റീഫണ്‍ ഫെളെമിഗിനെയും ഇന്ത്യന്‍ കോച്ചായി പരിഗണിക്കുന്നതായാണ് സൂചന.