അത്യാധുനിക യുദ്ധസജ്ജീകരണങ്ങളുമായി രാജ്യത്തെ ഏറ്റവും വലിയ യുദ്ധക്കപ്പലായ ഐ.എന്‍.എസ് വിശാഖപട്ടണം ഞായറാഴ്ച നീറ്റിലിറങ്ങും

single-img
17 April 2015

ins-vishakhapattanamഇന്ത്യന്‍ നാവിക സേനയുടെ ഏറ്റവും വലുതും അത്യന്താധുനികവുമായ യുദ്ധക്കപ്പലായ ഐഎന്‍എസ് വിശാഖപട്ടണം ഞായാറാഴ്ച നീറ്റിലിറങ്ങും. 15 ബി പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ഐഎന്‍എസ് വിശാഖപട്ടണം 2018 ജൂലൈയില്‍ നാവികസേനയുടെ ഭാഗമാകും.

29340 കോടി രൂപ മുടക്കി മൊത്തം നാല് കപ്പലുകളാണ് 15 ബി പദ്ധതിയിലൂടെ നിര്‍മ്മിക്കുന്നത്. ആദ്യകപ്പലിന് ഐഎന്‍എസ് വിശാഖപട്ടണം എന്ന് പേര് നല്‍കിയപ്പോള്‍ ഐഎന്‍എസ് പോര്‍ബന്തര്‍, ഐഎന്‍എസ് മര്‍മഗോവ എന്നിങ്ങനെയാകും മറ്റ് രണ്ട് കപ്പലുകളുടെ പേര്. അവസാനത്തേതിന് ഗുജറാത്തിലെ ഏതെങ്കിലും തുറമുഖത്തിന്റെ പേരാകും നല്‍കുകയെന്നാണ് സൂചന.

7300 ടണ്‍ ഭാരമുളള ഐഎന്‍എസ് വിശാഖപട്ടണത്തില്‍ കപ്പലില്‍ നിന്ന് തൊടുക്കുന്ന മിസൈലുകളെക്കുറിച്ചുളള വിവരം നല്‍കാനായി ഇസ്രയേലില്‍ നിന്നുളള മള്‍ട്ടി ഫക്ഷന്‍ സര്‍വൈലന്‍സ് ത്രട്ട് അലര്‍ട്ട് റഡാറാണ് ഉപയോഗിച്ചിരിക്കുന്നത്. എട്ട് മിസൈലുകളാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഐഎന്‍എസ് കൊല്‍ക്കത്തയെപ്പോലെ 16 ബ്രഹ്മോസ് കപ്പല്‍ വേധ മിസൈലുകള്‍ ഇതിലും സജ്ജീകരിക്കാനാകും.