മാരുതിയുടെ ആദ്യകാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

single-img
17 April 2015

carന്യൂഡല്‍ഹി: മാരുതിയുടെ ആദ്യകാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍. 1983 ഡിസംബര്‍ 14ന് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ വെച്ച് അന്നത്തെ പ്രധാനമന്ത്രി ഇന്ധിരാഗാന്ധിയാണ് ഹര്‍പാല്‍ സിങ്ങ് – ഗുല്‍ഷന്‍ബീര്‍ കൗര്‍ ദമ്പതികള്‍ക്ക് ആദ്യ മാരുതി 800 കാറിന്റെ താക്കോല്‍ കൈമാറിയത്. ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ഉദ്യോഗസ്ഥനായിരുന്നു സിങ്.

അന്നുമുതല്‍ കാറും ഈ ഡല്‍ഹി സ്വദേശികളും ‘സൂപ്പര്‍സ്റ്റാറുകളാ’യി. ഇന്ത്യയിലെ മുക്കിലും മൂലയിലും കാര്‍ഭ്രാന്തന്മാര്‍ ഇവരെ ക്ഷണിച്ച് ആദരിച്ചു.  2010-ല്‍ ഹര്‍പാല്‍ സിങ്ങ് മരിക്കും വരെ കാര്‍ ഉപയോഗിച്ചിരുന്നു. 2012-ല്‍ ഭാര്യയും മരിച്ചതോടെയാണ് കാറിന്റെ ദുര്‍വിധി ആരംഭിച്ചത്.
car1
ഇപ്പോള്‍ ഇവരുടെ പൂട്ടിയിട്ട വീടിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കാര്‍. കാർ തുരുമ്പ് പിടിച്ച് തുടങ്ങിയിരിക്കുന്നു. ഇവരുടെ രണ്ടുപെണ്‍മക്കളും തെക്കന്‍ ഡല്‍ഹിയിലെ രണ്ടിടങ്ങളിലാണ് താമസം. കഴിഞ്ഞ ഒന്നരവര്‍ഷമായി അവിടേക്ക് പോയിട്ടില്ലെന്ന് ഇരുവരും സമ്മതിക്കുന്നു.

ഈ കാറിന് മാരുതി കമ്പനി തിരികെ വാങ്ങണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. എന്നാലവര്‍ക്ക് യാതൊരു താത്പര്യവുമില്ലെന്നും പലതവണ ഇക്കാര്യം ആവശ്യപ്പെട്ട് കമ്പിനിക്ക് കത്തുകളെഴുതി. നേരില്‍കണ്ട് അഭ്യര്‍ഥിച്ചു. നിരാശയായിരുന്നു ഫലം – വീട്ടുകാർ അറിയിച്ചു. ആ കാര്‍ തങ്ങള്‍ക്ക് സ്‌പെഷ്യലാണ്. ആവശ്യമെങ്കില്‍ നേരിട്ട് ചെന്ന് ബന്ധുക്കളെ കണ്ട് കാര്‍ വാങ്ങുന്ന കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് മാരുതിയുടെ ഉന്നതോദ്യോഗസ്ഥന്‍ പറയുന്നു.