നോര്‍വേയിൽ മണ്ണിര മഴ പെയ്തു

single-img
17 April 2015

wormsന്യൂയോര്‍ക്ക്: ആകാശത്തു നിന്നും മണ്ണിരകള്‍മഴയായി പെയ്തിറങ്ങിയത് ആളുകള്‍ക്ക് കൗതുകം പകര്‍ന്നു. നോര്‍വേയിലാണ് വിചിത്രപ്രതിഭാസം അരങ്ങേറിയത്. മഞ്ഞുമൂടിയ പര്‍വതത്തിലൂടെ സ്‌കീയിങ്ങ് നടത്തുന്നവർക്കിടയിലേക്കാണ് മഴപെയ്തതെന്ന് നോര്‍വീജിയന്‍ വാര്‍ത്ത ഏജന്‍സിയായ ദ ലോക്കലില്‍ റിപ്പോര്‍ട്ട് ചെയ്തു.  കൂടാതെ മറ്റു പലയിടങ്ങളിലും സമാനസംഭവങ്ങളുണ്ടായതായി റിപ്പോര്‍ട്ട് വന്നിട്ടുണ്ട്.

അതേസമയം മണ്ണിര മഴ വന്നത് ആദ്യസംഭവമല്ലെന്നും 1920 ല്‍ സ്വീഡനിലും മണ്ണിരകള്‍ പെയ്തിറങ്ങിയ സംഭവം ഉണ്ടായിരുന്നുവെന്നും ശാസ്ത്രലോകം പറയുന്നു. സ്‌കോട്‌ലന്‍ഡില്‍ 2011ല്‍ ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളും ആകാശത്തുനിന്നും ഇത്തരമൊരു ജീവി മഴ പെയ്തിറങ്ങുന്ന ദൃശ്യം കണ്ടിട്ടുണ്ട്.

ടൊര്‍ണാഡോ പോലുള്ള പ്രതിഭാസം  ആഞ്ഞടിക്കുമ്പോള്‍ ചുഴലിക്കാറ്റില്‍പ്പെട്ട്  മണ്ണിര പോലുള്ള
ജീവികള്‍  ആകാശത്തേക്ക് ഉയര്‍ന്ന് പിന്നീട് നിലത്ത് പതിക്കുന്നതാവാം എന്നാണ് ഇതിന് ശാസ്ത്രജ്ഞര്‍ നല്‍കുന്ന വിശദീകരണം.