നെറ്റ് ന്യൂട്രാലിറ്റിക്ക് വേണ്ടി സി.പി.എം പാർട്ടി കോൺഗ്രസിൽ പ്രമേയം

single-img
17 April 2015

SaveTheInternet-NetNeutrality-Indiaവിശാഖപട്ടണം: നെറ്റ് ന്യൂട്രാലിറ്റിക്ക് വേണ്ടി സി.പി.എം പാർട്ടി കോൺഗ്രസിൽ പ്രമേയം അവതരിപ്പിച്ചുടെലികോം കമ്പനികളുടെ നീക്കം വ്യക്തി സ്വാതന്ത്രത്തിന് മേലുള്ള കടന്നു കയറ്റമാണ്.. കോർപ്പറേറ്റ് താൽപര്യമുള്ള വെബ്‌സൈറ്റുകൾക്കും ആപ്പുകൾക്കും മാത്രം പ്രധാന്യം നൽകാനാണ് ടെലികോം കമ്പനികളുടെ ശ്രമമെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

അതേസമയം ഇന്റർനെറ്റിൽ  സമത്വം ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാകവേ, ഫേസ്ബുക്കിന്റെ Internet.org പ്ലാറ്റ്‌ഫോമിൽ നിന്ന് മാധ്യമ ഗ്രൂപ്പായ ടൈംസും, എൻ.ഡി.ടി.വി, ട്രാവൽ സൈറ്റായ ക്ലിയർ ട്രിപ്പും കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു. റിലയൻസ് സഹകരണത്തോടെ 2015 ൽ ഫേസ്ബുക്ക് നടപ്പാക്കിയ, ഏതാനും സൈറ്റുകൾ മാത്രം ലഭ്യമാകുന്ന സൗജന്യ ഇന്റർനെറ്റ് പദ്ധതിയാണിത്. എന്നാൽ മലയാളത്തിൽ നിന്നും Internet.orgയിൽ ഉൾപ്പെടുത്തിയ മനോരമ ഇതുവരെ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

നെറ്റ് ന്യൂട്രാലിറ്റി ക്യാംപെയിൻ വഴി ട്രായിക്ക് ഇമെയിൽ അയച്ചവരുടെ എണ്ണം എട്ടു ലക്ഷമായി. നെറ്റ് ന്യൂട്രാലിറ്റിക്ക് വേണ്ടി പ്രതിഷേധം ശക്തമായതോടെ എയർടെൽ സീറോ പ്ലാറ്റ്‌ഫോമിൽ നിന്നും പ്രമുഖ ഓൺലൈൻ ഷോപ്പിങ് സൈറ്റ് ഫ്‌ളിപ്കാർട്ടും പിന്മാറിയിരുന്നു.