കൊടും ചൂടിനു ആശ്വാസമായി മഴക്കാലം ഇത്തവണ നേരത്തെ

single-img
17 April 2015

rainദില്ലി: ഇത്തവണ കേരളത്തില്‍ കാലവര്‍ഷം നേരത്തെ എത്തുമെന്നു പ്രവചനം. കാലാവസ്ഥാ പ്രവചന രംഗത്തെ സ്വകാര്യ കമ്പനിയായ സ്കൈമെറ്റിന്റെ പ്രവചന പ്രകാരം മെയ് 27ഓടെ കാലവര്‍ഷ കേരളത്തില്‍ തുടങ്ങും. മഴക്കാലം ഇത്തവണ സാമാന്യം നല്ല രീതിയില്‍ ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്ത് സാധാരണ രീതിയില്‍ ലഭിക്കുന്ന മഴ ഇത്തവണയും ലഭിക്കുമെന്നാണു സ്കൈ മെറ്റിന്റെ പ്രവചനം. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള നാലു മാസത്തെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണില്‍ 887 മില്ലി മീറ്റര്‍ മഴ ലഭിക്കും.