ബോംബ് ഭീഷണി; ഇന്തൊനേഷ്യന്‍ വിമാനം അടിയന്തിരമായി നിലത്തിറക്കി പരിശോധന നടത്തി

single-img
17 April 2015

batikഇന്തൊനേഷ്യന്‍ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന്  അടിയന്തിരമായി നിലത്തിറക്കി പരിശോധന നടത്തി.  ദക്ഷിണ സുലാവെസിയില്‍ മക്കാസ്സാറിലെ സുല്‍ത്താന്‍ ഹസാനുദ്ദീന്‍ വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്. കിഴക്കന്‍ ഇന്തൊനേഷ്യയിലെ അമ്പന്‍ നഗരത്തില്‍  നിന്ന്  122 യാത്രക്കാരുമായി ജക്കാര്‍ത്തയിലേക്കു പോകുകയായിരുന്ന ബാടിക് എയര്‍  വിമാനമാണ് നിലത്തിറക്കിയത്.

അമ്പനിലെ എയര്‍ട്രാഫിക്  കണ്‍ട്രോളറിലേക്കു ടെക്സ്റ്റ് മെസേജ് ആയാണ് ബോംബ് ഭീഷണിയെത്തിയത്. തുടര്‍ന്ന് വിമാനത്തില്‍   ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. എന്നാല്‍ പരിശോധനയില്‍ ബോംബ് കണ്ടെത്താനായില്ല. ഭീഷണി സന്ദേശത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.