ജയലളിതയുടെ ജാമ്യം സുപ്രീംകോടതി മെയ് 12വരെ നീട്ടി

single-img
17 April 2015

jayaന്യൂഡല്‍ഹി: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യം സുപ്രീംകോടതി മെയ് 12വരെ നീട്ടി. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സുപ്രീംകോടതി നല്‍കിയ ജാമ്യകാലാവധി ഇന്ന് അവസാനിക്കും. ഇതിനിടെയാണ് ജാമ്യം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ടു ജയലളിത കോടതിയില്‍ ഹര്‍ജി നല്‍കിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതയെ ശിക്ഷിച്ച ബംഗളൂരുവിലെ വിചാരണകോടതിയുടെ നടപടിക്കെതിരായ ഹരജി ഇപ്പോള്‍ കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ആദ്യതവണ മുഖ്യമന്ത്രിയായിരുന്ന 1991 മുതല്‍ 96 വരെയുള്ള കാലത്ത് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിലാണ്ജ യ ശിക്ഷിക്കപ്പെട്ടത്. നാലുവര്‍ഷം തടവും 100 കോടി പിഴയുമാണ് ബംഗളൂരുവിലെ പ്രത്യേക കോടതി ജയക്ക് വിധിച്ചത്. മൂന്നാഴ്ച പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞ ജയക്ക് ഒക്ടോബര്‍ 17നാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.