കള്ളപ്പണം സൂക്ഷിച്ചതിന് ഐ.എം.എഫ് മുന്‍മേധാവി അറസ്റ്റിൽ

single-img
17 April 2015

imfമാഡ്രിഡ്: അനധികൃതമായി സ്വത്ത് സമ്പാദിച്ചതിനും കള്ളപ്പണം സൂക്ഷിച്ചതിനും ഐ.എം.എഫ് മുന്‍മേധാവി അറസ്റ്റിലായി. സ്‌പെയിനിന്റെ മുന്‍ ഉപപ്രധാനമന്ത്രി കൂടിയായിരുന്ന റോഡ്രിഗോ റാത്തോയാണ് പിടിയിലായത്.

മാഡ്രിഡിലെ ഇദ്ദേഹത്തിന്റെ വസതിയില്‍ പോലീസ് നടത്തിയ തെരച്ചിലിലാണ് കള്ളപ്പണം കണ്ടെത്തിയത്. സര്‍ക്കാരിന്റെ ഇന്റലിജന്‍സ് വിഭാഗം കുറച്ചുനാളായി ഇദ്ദേഹത്തെ നിരീക്ഷിച്ച് വരികയായിരുന്നു.