ശബരിമലയില്‍ സന്നിധാനത്ത് വെച്ച് കാട്ടുപന്നിയുടെ ആക്രമണത്തില്‍ അയ്യപ്പഭക്തന്‍ മരിച്ചു

single-img
17 April 2015

goth-girl-blood-splatterശബരിമല: ശബരിമലയില്‍ സന്നിധാനത്ത് വെച്ച് കാട്ടുപന്നിയുടെ ആക്രമണത്തില്‍ അയ്യപ്പഭക്തന്‍ മരിച്ചു. തമിഴ്‌നാട് സ്വദേശി ഗോവിന്ദസ്വാമി (60) ആണ് മരിച്ചത്.പാണ്ടിത്താവളത്ത് ചായ കുടിച്ച് മടങ്ങുമ്പോഴായിരുന്നു പന്നിയുടെ അപ്രതീക്ഷിത ആക്രമണം. പുലര്‍ച്ചെ് അഞ്ചുമണിയോടെയാണ് സംഭവം.

ഉദ്യാനത്തിന് അടുത്തുവെച്ച് പന്നി ഓടിവന്ന് ആക്രമിക്കുകയായിരുന്നു. വലതുകാലിന്റെ തുടയെല്ല് പന്നിയുടെ കുത്തേറ്റ് പൂര്‍ണമായി തകര്‍ന്നു. പരുക്കേറ്റ ഗോവിന്ദസ്വാമിയെ ഉടന്‍ പമ്പ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

ഇതാദ്യമായാണ് സന്നിധാനത്തുവച്ച് ഭക്തര്‍ക്കു നേരെ പന്നിയുടെ ആക്രമണം ഉണ്ടാവുന്നത്.  സീസണ്‍ അല്ലാത്ത അവസരത്തില്‍ സന്നിധാനത്ത് തിരക്കു കുറവായതിനാല്‍ ഒറ്റപ്പെട്ട സ്ഥലത്തുവച്ച് ഇത്തരത്തില്‍ ആക്രമണമുണ്ടായാല്‍ സഹായത്തിനു പോലും ആരും ഇല്ലാത്ത അവസ്ഥയായിരിക്കും ഭക്തര്‍ക്ക് നേരിടേണ്ടിവരിക.