സൗദി ഹൂതികള്‍ക്കെതിരെ കരയുദ്ധത്തിലേക്ക് നീങ്ങരുതെന്ന് യമന്‍

single-img
17 April 2015

yemenയമനില്‍ സൗദി അറേബ്യ നടത്തുന്ന വ്യോമാക്രമണം അവസാനിപ്പിക്കണമെന്നും ഹൂതികള്‍ക്കെതിരെ കരയുദ്ധത്തിലേക്ക് നീങ്ങരുതെന്നും യമന്‍ വൈസ് പ്രസിഡന്റ് ഖാലിദ് ബഹാ സൗദിയോട് ആവശ്യപ്പെട്ടു. രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണം. ആക്രമമങ്ങള്‍ക്കല്ല, യുദ്ധം അവസാനിക്കാനാണ് യമന്‍ ജനത ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹൂതികളെ തുരത്താന്‍ സൗദി സഖ്യസേന കരയുദ്ധത്തിന് തയാറായേക്കുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് കരയുദ്ധത്തിലേക്ക് നീങ്ങരുതെന്ന ആവശ്യം യമന്‍ മുന്നോട്ട് വെക്കുന്നത്.

അതേസമയം മധ്യ യമന്‍ പ്രദേശമായ തായിസിലടക്കം സൗദി സഖ്യസേന ഇപ്പോഴും വ്യോമാക്രമണം തുടരുകയാണ്. നേരത്തെ ആക്രമമങ്ങളില്‍ നിന്നും പിന്തിരിയാനും, പിടിച്ചെടുത്ത പ്രദേശങ്ങളില്‍ നിന്ന് പിന്മാറാനും ഹൂതികളോട് ആവശ്യപ്പെടുന്ന പ്രമേയവും ഐക്യരാഷ്ട്രസഭ പാസാക്കിയിരുന്നു.

സംഘര്‍ഷത്തില്‍ മാത്രം ഇതുവരെ 600 പേര്‍ മരിച്ചതായി ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍. എന്നാല്‍ ആയുധ നിയന്ത്രണങ്ങളും, ഉപരോധവും ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഹൂതി വിമതര്‍ യെമന്‍ തലസ്ഥാനമായ സനായില്‍ കൂറ്റന്‍ പ്രതിഷേധ പ്രകടനം നടത്തി.