യാത്രക്കിടെ മതത്തെ ചൊല്ലി തര്‍ക്കം; 12 അഭയാര്‍ഥികളെ കടലില്‍ എറിഞ്ഞ് കൊലപ്പെടുത്തി

single-img
17 April 2015

boatമിലാന്‍: യാത്രക്കിടെ മതത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ 12 അഭയാര്‍ഥികളെ കടലില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ 15 സഹയാത്രികരെ ഇറ്റാലിയന്‍ പോലീസ് അറസ്റ്റുചെയ്തു. ഖാനയില്‍ നിന്നും നൈജീരിയയില്‍ നിന്നും ഇറ്റലിയിലേക്ക് യാത്ര ചെയ്ത അഭയാര്‍ഥികളായിരുന്നു ബോട്ടിലുണ്ടായിരുന്നത്.

യാത്രക്കിടെ മതച്ചൊല്ലി യാത്രക്കാര്‍ക്കിടയില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. ഇതേതുടര്‍ന്ന് വ്യത്യസ്ത വിശ്വാസത്തിൽപ്പെട്ട 12 യാത്രക്കാരെ മറ്റ് യാത്രക്കാര്‍ കടലിലേക്ക് ജീവനോടെ എറിയുകയായിരുന്നു. ഇവരെല്ലാം മരിച്ചതായി ഇറ്റാലിയന്‍ അധികൃതര്‍ അറിയിച്ചു.

ഇറ്റലിയിലേക്ക് അനധികൃതമായി കുടിയേറാനെത്തുന്ന 1000 ലേറെ പേരെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ അധികൃതര്‍ പിടികൂടിയത്. ഈ വര്‍ഷം 500 ലേറെ അഭയാര്‍ഥികള്‍ അനധികൃത കടല്‍യാത്രക്കിടെ മരിച്ചിട്ടുണ്ട്.