മുതിർന്ന മാധ്യമ പ്രവർത്തകയെ ചൈനീസ് കോടതി ജയിലില്‍ അടച്ചു

single-img
17 April 2015

chineesബെയ്ജിങ്: മുതിർന്ന മാധ്യമ പ്രവർത്തകയെ ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപിച്ച്  ചൈനീസ് കോടതി ജയിലില്‍ അടച്ചു. 2000 ലെ 50 മികച്ചപത്രപ്രവര്‍ത്തകരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട 71 കാരി ഗായുവിനെയാണ് ജയിലില്‍ അടച്ചത്. ഔദ്യോഗിക രഹസ്യങ്ങള്‍ വിദേശികള്‍ക്ക് കൈമാറിയെന്നതാണ് ഗായുവിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെയാണ് കോടതി ഇക്കാര്യം പുറത്തുവിട്ടത്.

കഴിഞ്ഞ ഏപ്രിലില്‍ ഗായുവിനെ കാണാതായിരുന്നു. ഒരുമാസത്തിനുശേഷം സര്‍ക്കാര്‍ചാനലില്‍ പ്രത്യക്ഷപ്പെട്ട ഗായു തനിക്ക് തെറ്റുപറ്റിയെന്ന് പ്രഖ്യാപിച്ചിരുന്നു. കോടതിയില്‍ ഇത് കുറ്റസമ്മതമായി കണക്കാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഗായുവിന്റെ തടവ് അഭിപ്രായ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് പ്രതികരിച്ചു.