രാഹുല്‍ ഗാന്ധിയുടെ യാത്രാ ടിക്കറ്റ്‌ പുറത്തുവന്നു

single-img
16 April 2015

rahu_ticket630രാഹുല്‍ ഗാന്ധിയുടെ യാത്രാ ടിക്കറ്റ്‌ പുറത്തുവന്നു. ഫെബ്രുവരി 16ന്‌ ബാങ്കോക്കിലേക്ക്‌ രാഹുലിന്റെ പേരില്‍ എടുത്ത ബിസിനസ്‌ ക്ലാസ്‌ ടിക്കറ്റാണ്‌ പുറത്തായത്‌. ഏപ്രില്‍ 16ന്‌ ബാങ്കോക്കില്‍ നിന്ന്‌ ഡല്‍ഹിയിലേക്ക്‌ ടിക്കറ്റ്‌ തിരിച്ചെടുത്തതും വ്യക്‌തമാണ്‌. സോഷ്യല്‍ മീഡിയയിലും ദേശീയ മാധ്യമങ്ങളിലൂടെയുമാണ്‌ രാഹുലിന്റെ യാത്രാ ടിക്കറ്റ്‌ പ്രചരിച്ചത്‌.രണ്ട്‌ മാസത്തെ അവധിക്ക്‌ ശേഷം വ്യാഴാഴ്‌ചയാണ്‌ രാഹുല്‍ ഗാന്ധി തിരിച്ചെത്തിയത്‌.