ബോളിവുഡ് നടിപ്രീതി സിന്റ പ്രണയത്തിൽ

single-img
16 April 2015

download (1)ബോളിവുഡ് നടിപ്രീതി സിന്റ പ്രണയത്തിൽ. എന്നാൽ അതാരാണെന്ന് വെളിപ്പെടുത്താൻ പ്രീതി തയ്യാറായില്ല. പ്രീതി തന്നെ ആണ് ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുന്നത് താൻ ഒരാളുമായി പ്രണയത്തിലാണെന്ന്.

അതെ ഞാൻ ഒരാളുമായി പ്രണയത്തിലാണ്. എന്നാൽ, അത് ഇയാളാണ്, അയാളുടെ തലമുടി ഇങ്ങനെയാണ്, കണ്ണുകൾ ഇങ്ങനെയാണ്, നിറം ഇതാണ് എന്നൊന്നും പറഞ്ഞു നടക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അത്തരത്തിലുള്ള ഒരാളല്ല ഞാൻ എന്ന് അവർ പറഞ്ഞു.

തന്റെ കാമുകനുമായി ചെലവഴിക്കുന്ന സമയം താൻ സന്തോഷവതിയും അത് നന്നായി ആസ്വദിക്കുന്നുണ്ടെന്നും പ്രീതി വെളിപ്പെടുത്തി. തങ്ങളുടെ സ്വകാര്യതയെ മാദ്ധ്യമങ്ങൾ മാനിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.