യു.ഡി.എഫിലെ ഘടകകക്ഷി എം.എല്‍.എമാരെ പോലീസ് നിരീക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

single-img
16 April 2015

downloadയു.ഡി.എഫിലെ ഘടകകക്ഷി എം.എല്‍.എമാരെ പോലീസ് നിരീക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇപ്പോഴത്തെ വിവാദത്തിന്റെ സാഹചര്യം എന്താണെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു . ഒരു എം.എല്‍.എയേയും നിരീക്ഷിക്കുന്ന സംവിധാനം യു.ഡി.എഫ് സര്‍ക്കാരിനില്ല.

യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ തന്നെ ഇക്കാര്യം നിഷേധിച്ചതാണ്. മാത്രമല്ല ഇതുമായ ബന്ധപ്പെട്ട എല്ലാ കാര്യവും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിശദീകരിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

യു.ഡി.എഫ് എം.എല്‍.എമാരെ പോലീസ് നിരീക്ഷിച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കി. പോലീസിലെ ഒരു വിഭാഗവും നിരീക്ഷണം നടത്തിയിട്ടില്ല. യി.ഡി.എഫ് കണ്‍വീനര്‍ നിരീക്ഷണത്തെക്കുറിച്ച് പറഞ്ഞുവെന്നതും അടിസ്ഥാന രഹിതമാണ് എന്നും അദ്ദേഹം പറഞ്ഞു.